ചന്ദ്രയാൻ 3
ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയത് ലോകത്താകമാനമുള്ള പത്രങ്ങളിലും TV ചാനലുകളിലും പ്രധാനമായ വാർത്തയായിരുന്നു. എന്നാൽ, കേരളത്തിലെ ചില TV ചാനലുകളിലൊഴിച്ചു ഒരു ഓൺലൈൻ പത്രത്തിനും അതൊരു അത്രത്തോളം പ്രധാനപ്പെട്ട വർത്തയായിരുന്നില്ല.
എനിക്ക് ഇന്ന് പ്രഭാത്തിൽ എന്റെ ആകാംഷ റോവർ പുറത്തുവന്നു നിരീക്ഷണം തുടങ്ങിയോ എന്നറിയുന്നതിലായിരുന്നു . വിദേശ മാധ്യമങ്ങളൊക്കെ വളരെ വിശദമായിതന്നെ റോവറിന്റെ പ്രവർത്തനത്തെക്കുറിച്ചു വാർത്തകളുണ്ട്. എന്നാൽ കേരളത്തിലെ ഓൺലൈൻ പത്രങ്ങളുടെ ഓൺലൈൻ പതിപ്പുകളായിൽ ഇതൊരു അപ്രധാന വാർത്തയാണ്. കേരളത്തിലെ ‘തെരുവ്നായ ശല്യം’ എന്ന വാർത്തക്ക് നൽകിയ പ്രാധാന്യം പോലും ഈ വാർത്തക്ക് നല്കിയതായിക്കണ്ടില്ല. ഇപ്രകാരം നൽകിയ വാർത്തയോ അപൂർണ്ണവും!
എന്തായിരിക്കും കേരളത്തിലെ മാധ്യമങ്ങുളുടെ ഈ നിഷേധ മനസ്ഥിതിക്ക് കാരണം ? കേരളത്തിലെ എല്ലാ പത്രങ്ങൾക്കും ഏതെങ്കിലും ഒരു രാഷ്ട്രീയ മുഖമുണ്ടായിരിക്കും. പ്രതിപക്ഷത്തുള്ള സർക്കാരോ പാർട്ടിക്കാരോ എത്രതന്നെ ഉജ്വലമായ നേട്ടം കൈവരിച്ചാലും മറ്റു രാഷ്ട്രിയക്കാർക്കൊന്നും അതൊരു നേട്ടമേ അല്ല . ഇത്തരത്തിലുണ്ടായ പുരോഗതി എല്ലാവരുടെയും പുരോഗതിയായികാണാതെ അതിനെ നിസ്സാരവൽക്കരിക്കുന്ന ഒരു പ്രവണതയാണ് പരക്കെകാണുന്നത്. ഒരു രാഷ്ട്രീയ കക്ഷിക്കും ഇത്തരത്തിലുള്ള ചിന്താഗതി ഭൂഷണമല്ല.’ Political jealousy ’ അഥവാ ‘രാഷ്ട്രീയ അസൂയ’ ലോകം മുഴുവനുമുണ്ട് എന്നാൽ നമ്മുടെ രാഷ്ട്രിയാർ ഈ അസ്സുയ മുത്ത് , ഒരു മാനസിക അസുഖമായി മാറി ചങ്ങലക്കിടപ്പെടേണ്ടവരായ അവസ്ഥയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.