Friday, September 1, 2023

 അമേരിക്കയിലെ സൂപ്പർമാർക്കറ്റുകളിൽ ഞാൻ എപ്പോൾ ചെന്നാലും ചെല്ലുന്നത് നാളികേരവും നാളികേര ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗത്തേക്കാണ്. നാളികേരം ഇവിടേക്ക് വരുന്നത് മെക്സിക്കോ കോസ്റ്റ റിക്കാ എന്നിവിടങ്ങളിൽനിന്നും നമുക്ക് ചുറ്റുമുള്ള ചില രാജ്യങ്ങളിൽ നിന്നുമാണ്.ഉപച്ചത്തേങ്ങ തൊണ്ടോടുകൂടി വിലക്കപ്പെടുന്നത് ഒരെണ്ണത്തിന് undefined ൩ .൯൯ (രൂപ ൩൧൯ .൦൦ undefined പൊടിച്ച തേങ്ങാ നാരുകൾ പൂർണമായും നീക്കി ഇറുക്കിപ്പിടിപ്പിച്ച ഒരു പോളിത്തീൻ കവറിനുള്ളിലായിരിക്കും വിൽപ്പനക്ക് വച്ചിരിക്കുന്നത്. ഈ കവർ നാളികേരം കൂടുതൽ നാൾ കേടുവരാതിരിക്കുവാൻ സഹായിക്കും. മിക്ക സ്റ്റോറുകളിലും ഒരു നാളികേരത്തിന്റെ വില undefined ൨ undefined ൫൦ മുതൽ ൨ .൯൯ undefined രൂപ ൨൦൦ മുതൽ ൨൩൯ undefined വരെ ആയിരിക്കും .ഇതുകൂടാതെ , നാളികേരപ്പൊടി ഇളനീർ , നാളികേര ഐസ് ക്രീം , തുടങ്ങി വിവിധ നാളികേര ഉൽപ്പന്നങ്ങൾ (വാല്യൂ ആഡഡ് എന്ന് വേണമെങ്കിൽ പറയാം) വിൽപ്പനക്ക് ഭംഗിയായി അടുക്കി വച്ചിരിക്കുന്നത് കാണാം. ഇവയെല്ലാം തന്നെ വളരെ വേഗത്തിൽ വിറ്റു പോവുകയും ചെയ്യുന്നു. ഇവിടെക്കാണുന്ന വിവിധ തരത്തിലുള്ള നാളികേര ഉൽപ്പന്നങ്ങളിൽ എന്റെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് നമ്മൾ നാട്ടിൽ പാഴാക്കിക്കളയുന്ന കളയുന്ന ഇളനീർ.ഇളനീർ മൂന്ന് വിധം പാക്കിങ്ങുകളിലാണ് ഇവിടേക്ക് വരുന്നത് undefined ഒന്നു ‘ടെട്രാ പാക്കിൽ’ രണ്ടാമത് ‘ടിന്നിൽ’ മൂന്നാമത് വളരെ കൊതുകകരമായി നാളികേരമായിട്ടുതന്നെ! ഇവയുടെ വിലകളിലും വ്യത്യാസമുണ്ടു. പുറത്തെ ചകിരി മുഴുവൻ ചെത്തിക്കളഞ്ഞു ഒരു കണ്ണിൽ അടപ്പോടുകൂടിയ ഒരു പ്ലാസ്റ്റിക് പൈപ്പ് കുത്തിയിറക്കിയിരിക്കും. ഇതെല്ലാംകൂടി പൊതിഞ്ഞു സീൽ ചെയ്തിരിക്കുന്ന സെലോഫൺ നീക്കി അടപ്പു തുറന്നു ഒരു തുള്ളിപോലും പാഴായിപ്പോവാതെ കുടിക്കുവാൻ സാധിക്കും.വേനൽക്കാലത്തു ഇത്തരം പതിനായിരക്കണക്കിന് നാളികേരങ്ങളാണ് ഒരു സൂപ്പർമാർകെറ്റിൽ മാത്രമായി വിറ്റുപോകുന്നത്. ഇത്തരം ഒരു കരിക്കിന് വില undefined ൩ .൯൯ (രൂപ ൩൧൯ .൦൦ ).ഈ വിലക്ക് നാളികേരവും നാളികേര ഉൽപ്പന്നങ്ങളും വിറ്റുപോകുന്നത് കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് നമ്മുടെ പാവപ്പെട്ട നാളികേര , നെൽ കർഷകരുടെ മുഖങ്ങളാണ് .കേരളത്തിലെ കേര ആർഷകനെ യഥാർത്ഥത്തിൽ രക്ഷിക്കുവാൻ ഇനിയുള്ള മാർഗം ഈ വിദേശ വിപണികൾ നമ്മളും കണ്ടെത്തുക എന്ന്മാതു ത്രമാകുന്നു. കാർഷിക വകുപ്പിലെയും നാളികേര വികസന വകുപ്പിലെയും ഉദ്യോഗസ്ഥർ നക്ഷത്ര ഹോട്ടലുകളിൽ ശില്പശാലകൾ നടത്തിയതുകൊണ്ടൊന്നും ഇവുടുത്തെ നാളികേര കൃഷിക്കാർ രക്ഷപെടാൻ പോകുന്നില്ല. 

 മൂല്യാധിഷ്‌ടിധ വസ്തുക്കളായി നാളികേരത്തിനെ മാറ്റി എടുക്കണമെങ്കിൽ അതിനു സംസ്കരണ കേന്ദ്രങ്ങൾ വേണ്ടിവരും. ഇവ സഹകരണാടിസ്ഥാനത്തിൽ തുടങ്ങാവുന്നതേയുള്ളു. ഇതിനു വേണ്ട സാങ്കേതിക വിദ്യയും വിദേശ വിപണിയും നാളികേര വികസന കോര്പറേഷന് എളുപ്പത്തിൽ നേടാനാവും. അതിനുള്ള ആർജവം അവർ കാണിക്കണമെന്ന് മാത്രം. ഇപ്രകാരം വിവിധ ഇനങ്ങളായി നാളികേരം കേരളത്തിന്റെ ഒരു കയറ്റുമതി വസ്തുവായി മാറുകയും കേര കര്ഷകന് നാളികേരമൊന്നിനു കൂടുതലൊന്നും ലഭിച്ചില്ലെങ്കിലും ഒരു നാളികേരത്തിന് രൂപ ൧വച്ച് undefined ലഭിക്കുകയാണെങ്കിൽ കേര കൃഷിക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയും. എന്നുമാത്രമല്ല ഇത്തരം സംരംഭങ്ങൾ രാജ്യത്തിന് ഗണ്യമായ വിദേശ നാണയം നേടിത്തരുകയും ചെയ്‌യും.