അമേരിക്കയിൽ കൃഷിപണി എന്നത് വളരെ മാന്യമായ ഒരു തോഴിലാണ് . ഗോതമ്പു, ചോളം തുടങ്ങിയ ധാന്യങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നവരും, പാൽ, മുട്ട മാംസം എന്നിവ ഉൽപ്പാദിപ്പിക്കുന്ന കൃഷിക്കാരെയും ഈ നാട്ടിന് വേണ്ടി മഹത്തായ പ്രവർത്തിയിലേർപ്പെട്ടിരിക്കുന്നവരായിട്ടാണ് ഇവിടുത്തെ ജനങ്ങൾ കാണുന്നത്.
ടെക്സസിലെ അതിവിശാലമായ കൃഷിസ്ഥലങ്ങളും, അവക്കടുത്തുതന്നെയുള്ള കൃഷിക്കാരുടെ വിശാലവും സുന്ദരവുമായ വീടുകളും മറ്റു സ്വകാര്യങ്ങളും കാണുമ്പോൾ അവരുടെ ജീവിത നിലവാരം ഇവിടുത്തെ സാധാരണക്കാരുടെ ജീവിത നിലവാരത്തെക്കാൾ എത്രയോ
മടങ്ങു ഉയർന്നതാന്നെന്നു കാണാം. . ഇവിടേയും കൃഷിക്കാർക്ക് ലോകത്തെവിടെയും പോലെത്തന്നെ പ്രശ്നങ്ങളുണ്ട്. അതായതു; വരൾച്ച, പ്രളയം, കീടബാധ തുടങ്ങി പലതും ഇവരെയും അലട്ടുന്നുണ്ട്. പക്ഷെ ഇവയൊന്നും തന്നെ ഇവിടെയുള്ള കൃഷിക്കാരൻ കടം കയറി തകർന്നു തരിപ്പണമായി അവരെ ആത്മഹത്യയിലേക്കു എത്തിക്കുന്നില്ല . എന്തെന്നാൽ ഇവിടെ കൃഷിക്ക് ഏറ്റവും മുന്തിയ പരിഗണനയയാണ് ഇവിടത്തെ ഗവണ്മെന്റ് നൽകുന്നത്.
പലവിധത്തിലുള്ള
സഹായങ്ങളാണ് കൃഷി
നടത്തിക്കൊണ്ട്
പോകുവാൻ ഇവിടത്തെ കൃഷിക്കാർക്ക് ലഭിക്കുന്നത്. അത്
കൃഷി ഇൻഷുറൻസിൽ തുടങ്ങി
പല രുപത്തിലും ഭാവത്തിലും
കൃഷിക്കാരെ ചെന്ന് ചേരുന്നു എന്നാണ് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞത്. ഇത്
എന്റെ വെറുമൊരു അനുമാനമല്ല ഞാൻ ഇന്റെര്നെറ്റിൽ
പരതി മനസ്സിലാക്കിയതാണ്. താഴെകൊടുത്തിരിക്കുന്ന ലിങ്ക്
ഒന്ന് സന്ദർശിച്ചാൽ എത്ര ഭീമമായ
സംഘ്യയാണ് 2019 ൽ വിടുത്തെ കർഷകർക്ക്
നല്കപ്പെട്ടിരിക്കുന്നത് എന്ന്
മനസ്സിലാകും.
https://www.nbcnews.com/business/economy/government-has-earmarked-billions-help-farmers-there-will-be-winners-n1209346
അമേരിക്കൻ
സർക്കാർ 2019 വര്ഷം
ഇവിടുത്തെ കർഷകർക്ക് സഹായമായി നൽകിയത്
36 ബില്യൺ ഡോളർ ആണ്. അതായത് 2 ,696 ,164 ,200000 രൂപ! ആവശ്യക്കാർ കുറഞ്ഞതും ഉൽപ്പാദനചെലവ് കൂടിയതും മൂലം ഈ രാജ്യത്തെ കൃഷിക്കാർക്കു ഇക്കൊല്ലം
40 മില്യൺ ഡോളറിന്റെ
നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കു. അത്
നികത്തേണ്ടത്
ഗവൺമെന്റിന്റെ ധാർമ്മീകമായ
ഉത്തരവാദിത്തമാണെന്നും അത്
പൂർത്തീകരിക്കുന്നു എന്നുമാണ് അമേരിക്കൻ ഗോവെർന്മെന്റിന്റെ പത്രക്കുറിപ്പിൽ പറയുന്നത്!
ഇവിടത്തെ
കൃഷിക്കാർക്ക് പണം നൽകി അവരുടെ സർക്കാർ അവരെ സഹായിക്കുന്നതിൽ എനിക്ക് യാതൊരു വിഷമമോ സങ്കടമോ ഇല്ല- സന്തോഷം മാത്രമേയുള്ളു. എന്നാൽ
സാധാരക്കാരനിൽ സാധാരണക്കാരനായ ഇന്ത്യയിലെ കൃഷിക്കാരന് സബ്സിഡി അഥവാ സഹായം നൽകേണ്ടതില്ല എന്ന വേൾഡ് ബാങ്കിന്റെ അഭിപ്രായം വേദനാജനകം തന്നെയാണ്..
എനിക്ക്
സാമ്പത്തിക ശാസ്ത്രത്തിലോ ധനശാസ്ത്രത്തിലോ ഒരറിവുമില്ല. പട്ടിണികിടക്കുന്നവന്നു
ഭക്ഷണം കൊടുക്കേണ്ട എന്നാൽ കാര്യമായ പട്ടിണിയൊന്നുമില്ലാത്തവന്നു
വിഭവസമൃദ്ധമായ സദ്യ കൊടുക്കാം എന്നനുശാസിക്കുന്ന ശാസ്ത്രത്തിൽ അടിമുടി തെറ്റുണ്ടെന്ന് വ്യക്തമായിട്ടറിയാം. എന്തൊരു
അനീതി എന്തോരു വിരോധാഭാസം!
കേരളം
മൊഴികെയുള്ള സംസ്ഥാങ്ങളിലെ സ്ഥിതി വ്യസ്ത്യസ്തമായിരിക്കാം എന്നാൽ കേരളത്തിൽ വൻകിട തോട്ടങ്ങളൊഴികെ
മിക്കവാറും കൃഷി
സ്ഥലങ്ങളൊക്കെ തുണ്ടു തുണ്ടായിക്കഴിഞ്ഞു. ഇത്തരം തുണ്ടു
കൃഷിസ്ഥലങ്ങളിൽ കൃഷിചെയ്തു ജിവിതോപാധി കണ്ടെത്തുന്നവരാണ്. ഭൂരിഭാഗം കൃഷിക്കാരും. 'നല്ലൊരു
നാളെ' എന്നൊരു പ്രതീക്ഷയോടെയാണ് കടപ്പെട്ടും നിരവധി പരാധീനതകൾ സഹിച്ചും
ഇവർ ജീവിതം തള്ളി നീക്കുന്നത്.
ഇനിയൊരിക്കലും രക്ഷപ്പെടില്ല എന്ന ബോധ്യപ്പെടൽ ഇവരിൽ വളരെയധികം പേരെ
ആത്മഹത്യയിലേക്കും തള്ളി
വിടുന്നു. ഈ
സ്ഥിതിയൊന്നു മാറിക്കിട്ടാൻ നമ്മുടെ കർഷകർക്ക് പലിശയില്ലാതെ ഓരോപ്രാവശ്യയും പുതുക്കാവുന്ന
വായ്പ്പകളെങ്കിലും
അനുവദിച്ചുകൂടെ? ഇത്തരത്തിൽ
ഇളവനുവദിക്കുന്ന വായ്പ്പാ സംഘ്യ, വമ്പന്മാരുടെ വെട്ടിപ്പിലൂടെ
ധന കാര്യ സ്ഥാപനങ്ങൾക്കു നേരിടുന്ന നഷ്ടത്തെക്കാൾ എത്രോയോ മടങ്ങു കുറവായിരിക്കും! വർഷങ്ങൾക്കു
മുൻപ് ഒരു ചെറുകിട കൃഷ്‌ക്കാരനായിരുന്നു ഈ
ഞാനും. അന്ന്
എനിക്കനുഭവിക്കേണ്ടിവന്ന സാമ്പത്തിക
പരാധീനതകൾ എന്റെ മനസ്സിന്റെ
ഏതോ ഒരു
കോണിൽ
മായാതെ കിടക്കുന്നു , വയലിൽ നിന്നും തെറിച്ച ചളി കഴുകി
കളയുവാൻ സാധിക്കാത്ത വിധം എന്റെ ശരീരത്തിൽ പറ്റി പിടിച്ചിരിക്കുന്നു, വിളഞ്ഞുകിടക്കുന്ന
നെല്ലിന്റെ മനം മയക്കുന്ന ഗന്ധം
ഇന്നും
എനിക്കനുഭവിക്കാനാകുന്നു. ഇതെല്ലാം
കൂടിയതാണ് ഞാനീപ്പറയുന്നതിനു പിന്നിലെ
ചേതോവികാരം.
ഇപ്പോൾ
തുടർന്ന് വരുന്ന; നഗരങ്ങളിലെ
ശീതികരിച്ച ഓഫീസു കെട്ടിടങ്ങളിലിരുന്നു
കൃഷിയുടെ സാമാന്യ വിജ്ഞാനം പോലുമില്ലാത്ത കുറെ ഉദ്യോഗസ്ഥവൃന്ദം ഇവ്ട്ത്തെ
കൃഷിയുടെ
സാമ്പത്തിക
ഘടനയെ
നിയന്ത്രിക്കുന്ന കാലത്തോളം എനിക്ക് നിസ്സംശയം
പറയുവാൻ കഴിയും ഇന്ത്യയിലെ കർഷകന്റെ ഭാവി
ഇരുളടഞ്ഞു തന്നെ കിടക്കുമെന്നു.
നമ്മുടെ
അസ്സംഘടിതനതായ പാവപ്പെട്ടവനായ കൃഷിക്കാരന് ഒരുകാലത്തും അമേരിക്കയിലെപോലെ ഏക്കറുകണക്കിന്
കൃഷിസ്ഥലവും, വലിയ വീടുകളും, കാർഷിക യന്ത്രങ്ങളും, മുന്തിയ തരം കാറുകളും, ഇന്റർനാഷണൽ സ്കൂളുകളിലും വിദേശത്തെ യൂണിവേഴ്സിറ്റികളിലും
പഠിക്കുന്ന മക്കളും,
കനത്ത ബാങ്ക് ബാലൻസും ഒന്നും
തന്നെ
വേണമെന്ന
ആഗ്രഹമില്ല. ഒരു
കൊച്ചു വീടും, തനിക്കും കുടുംബത്തിനും
മൂന്നു
നേരം കഴിക്കാൻ ആഹാരവും, അടച്ചുതീർക്കാൻ പറ്റാതെ
വീർപ്പുമുട്ടുന്ന
കടക്കെണിയിൽ നിന്നുള്ള
മോചനവും, ഗവണ്മെന്റ് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മക്കളും ഉണ്ടെങ്കിൽ തന്നെ ജീവിതം ധന്യമായി എന്ന് സന്തോഷിക്കുന്നവരാണവർ. എന്നാൽ
ഇന്ന് ഇന്ത്യയിൽ
തുടർന്ന് വരുന്ന കാർഷിക നയങ്ങളും,
കടക്കെണിയും, ഇടത്തട്ടുകാരുരുടെ ചൂഷണവും,
കൃഷിക്കാരൻ ആത്മഹത്യാ ചെയ്താലും എനിക്ക് കാർഷിക വിളകൾ ചില്ലിക്കാശിനു കിട്ടണമെന്ന ചിലരുടെ ചിന്താഗതിയും മാറാത്ത
കാലത്തോളം യാതൊരു
ദിശാബോധവുമില്ലാതെ
തകർത്തെറിയപ്പെട്ടവരും ആത്മഹത്യ അഭയവുമായി മാറുന്ന ഒരു
വിഭാഗമായി നമ്മുടെ കൃഷിക്കാർക്കു അവരുടെ
ജീവിതം
തള്ളി
നീക്കേണ്ടിവരും.
No comments:
Post a Comment