Saturday, December 26, 2020

 

                               


ജനങ്ങളും
  ജനപ്രധിനിധികളും

കോര്പറേഷനുകളിലേക്കും, മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞു പുതിയ ഭരണസമിതികൾ അധികാരമേറ്റുടുക്കാൻ പോകുന്ന സമയമായിരിക്കുന്നു. പ്രചരണം നടത്തുന്നതിനും വോട്ടർമാരെ സ്വാധീനിച്ചു വോട്ടു ചെയ്യിക്കുന്നതിനും തിരെഞ്ഞെടുപ്പ്കഴിഞ്ഞു ആഹ്ലാദപ്രകടനം നടത്തുന്നതോടെ അവസാനിക്കുന്നുവോ നമ്മുടെ ചുമതലകൾ?  അതല്ലാ നമ്മൾ തിരെഞ്ഞുടുത്ത നമ്മുടെ പ്രതിനിധികൾ നമ്മുടെ നാടിനുവേണ്ടി എന്ത് നന്മ ചെയ്തു എന്ന് നോക്കേണ്ട ഉത്തരവാദിത്വം കുടി നാമുക്കില്ലേ?  ഞാൻ രണ്ടാമതു പറഞ്ഞ കാര്യം മിക്ക സ്ഥലങ്ങളിലും മറക്കപ്പെടുന്നു എന്നതാണ് ഒരു ദുഃഖകരമായ സത്യം.

വളരെ താഴെക്കിടയിൽകിടക്കുന്ന ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ ഇത്തരമൊരു ചിന്തക്കുതന്നെ പ്രസക്തിയില്ല. എന്നാൽ മറ്റു സംസ്ഥാങ്ങളെ നോക്കുമ്പോൾ മിക്ക കാര്യങ്ങളിലും ഉന്നതനിലവാരം പുലർത്തുന്ന,  വിദ്യാ സമ്പന്നരും പ്രബുദ്ധരുമായ മലയാളികൾ അവരുടെ പൗരാവകാശത്തപ്പറ്റി ബോധവാന്മാരാകുന്നില്ല അല്ലെങ്കിൽ ബോധവാന്മാരല്ല എന്ന് നടിക്കുന്നു എങ്കിൽ നമ്മൾ നമ്മളെത്തന്നെ തരം താഴ്ത്തികാണിക്കുകയല്ലേ?  

മനോഭാവം മാറേണ്ടതല്ലേ?   എന്റെ പാർട്ടിക്കാർആണ് ഭരിക്കുന്നതെങ്കിൽ അവർ എന്തഴിമതിക്കാരും സ്വജനപക്ഷവാദികളും ആയിക്കോട്ടെ, അവർ നാട്ടിന് കാര്യമായിഒന്നും ചെയ്തില്ലെങ്കിലും സ്വയം സമ്പാദിച്ചു കൂട്ടിക്കോട്ടെ എന്ന ചിലരുടെ മനോഭാവം രാജ്യനന്മമാക്കു ഏതെങ്കിലും വിധത്തിൽ പ്രയോജനപ്പെടുമോ?  നമ്മുടെ ഇത്തരത്തിലുള്ള ഒരു മനസ്സകച്യുതിക്ക്കാരണക്കാർ ബ്രിട്ടീഷുകാരാണെന്നു നമ്മുടെ ബഹുമാനപ്പെട്ട എം. പി . ശ്രീ. ശശി തരൂർ അതി വിദഗ്ധമായി സമര്ഥിക്കുന്ന ചിലി യൂട്യൂബ് വീഡിയോകളുടെ ലിങ്കുകൾ ചുവടെ ചേർത്തിരിക്കുന്നു.  

 https://www.youtube.com/watch?v=1giYXrofZYo

https://www.youtube.com/watch?v=odoE9lgI22k

https://www.youtube.com/watch?v=jaNotcGak3Y

ഇത്തരത്തിലുള്ള ചിന്താഗതികളെല്ലാം മാറി, പൗരബോധമുള്ള ഒരു ജനതയായി നാം മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞില്ലേ?

എല്ലാ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും കോര്പറേഷനുകളും പുതിയതായി തെരെഞ്ഞുടുക്കപ്പെട്ട പ്രതിനിധികളുമായി അധികാരം ഏറ്റെടുക്കുവാൻ  പോവുകയാണ്.   ഇത്തരുണത്തിൽ പാർട്ടിയോ , കൊടിയോ തുടങ്ങി എന്തെങ്കിലുമൊരു വേർതിരിവോ ഇല്ലാതെ നമ്മൾക്കവരോട് ആവശ്യപ്പെടാൻ എന്താണുള്ളത്?

വികസനങ്ങൾ കൊണ്ടുവരുവാനുള്ള എല്ലാ സ്ഥലങ്ങളിലും അവ കൊണ്ട് വന്നോട്ടെ, തൊഴിലവസരങ്ങൾ ഉണ്ടാവട്ടെ അതിനു വേണ്ടി ജനപ്രധിനിതികൾ പ്രവർത്തിക്കട്ടെ.  എന്നാൽ ഇവരാരും തന്നെ ശ്രദ്ധിക്കാത്ത രണ്ടു മേഘലകളുണ്ട്:

1 . പൊതുജനാരോഗ്യം

മിക്ക പഞ്ചായത്തുകളിലും ഇന്ന് സാമാന്യം നല്ല ഗവണ്മെന്റ് ആശുപത്രികളുണ്ട്.  ഇവയെപ്പറ്റിയെല്ലാം പരാതികളുണ്ടെങ്കിലും ഇവയെല്ലാം അത്യാവശ്യം വൈദ്യസഹായം ജനങ്ങളിലേക്കെത്തിച്ചു കൊടുക്കുന്നുണ്ട്.  എന്നാൽ   ഇവിടത്തെ എല്ലാ ഭരണകൂടങ്ങളും മറക്കുന്ന രോഗം പരത്തുന്ന മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയൂം ചോര കുടിക്കുന്ന ഒരു ശത്രുവുണ്ട്.  കൊതുക്!

കൊതുക് ശല്യം ഇന്ന് കേരളമാകെ അസഹ്യമാണ്.   സന്ധ്യ മയങ്ങിയാൽ കൊതുകുകളുടെ വരവാണ്.   കൊതുകുകളുടെ കുത്തേറ്റു ദുരിതം ആഴ്നുഭവിക്കുന്നതു സാധാരണക്കാരാണ്.   കൊതുക് പരത്തുന്ന രോഗങ്ങൾ കാരണം രോഗബാധിതരാവുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു.  

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവെ കൊതുകുകളുണ്ടാകും.  എന്നാൽ വെള്ളം കെട്ടിക്കടക്കുന്ന പാഴ് നിലങ്ങളും, ലക്ഷക്കണക്കിന് രുപ ചിലവുചെയ്തു അശാസ്ത്രീയമായി വെള്ളവും, മലിന ജലവും ഒഴുകിപ്പോകാത്തവിധം കെട്ടിക്കിടക്കുന്ന ഓടകളും കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളാവുന്നു.  എന്തുകൊണ്ട് നമുക്ക് കൊതുകിനെ നിർമാർജനം ചെയ്യണം?   വിഷയത്തിന്റെ ഗൗരവം താഴെകൊടുത്തിരിക്കുന്ന സൈറ്റിൽപ്പോയി പരിശോധിക്കുക:

 http://www.vdci.net/why-do-we-need-mosquito-control

 കൊതുകിനെ നിയന്ദ്രിക്കുന്നതിനു എന്ത് നടപടികളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്നു നോക്കാം.  

) കക്കുസ്സ് കുഴകളിൽ നിന്നും പുറത്തുവരുന്ന കുഴലിന്റെ അറ്റത്തു വലകെട്ടുക, കിണറുകളിലും ഓടകളിലും ക്ലോറിനെ വിതറുക, കൊതുക് മുട്ടയിടാൻ അനുവദിക്കാതെ വെള്ളം തങ്ങിനിൽക്കുന്ന റബര്  സംഭരണ ചിരട്ടകൾ പത്രങ്ങൾ എന്നിവ വെള്ളം നിറയ്യാത്തവിധം കമഴ്ത്തിവയ്ക്കുക എന്നീ പ്രവർത്തികളാണ്.   എന്നാൽ കൊതുകിനെ ഉന്മൂലനം ചെയ്യുവാൻ ഇതുകൊണ്ടൊന്നും സാധ്യമല്ല.

സന്ദർഭത്തിൽ സഫാരി ടിയുടെ ഡയറക്ടർ ശ്രീ സന്തോഷ് ജോർജിന്റെ ഒരു പ്രഭാഷണത്തിലെ വാക്കുകളാണ് എനിക്ക് ഓര്മ വരുന്നത്. അതായത്, ഇന്ന് ലോകത്തിൽ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും വേറൊരു രാജ്യത്തു ആഴ്ത്തിനൊരു പ്രധിവിധി കണ്ടു പിടിക്കപ്പെട്ടു ഫലപ്രദമായി നടപ്പാക്കിക്കഴിഞ്ഞു.   ഉദാഹരണത്തിന്, ഒരു കാലത്തു സിംഗപ്പൂരിൽ ധാരാളം കൊതുകുകളുണ്ടായിരുന്നു.   എന്നാൽ ഇന്ന് അവിടെ കൊതുകെയില്ല.   ഒരു ഉറച്ച നിശ്ചയതോൾഡ് അവർ നടപ്പാക്കിയ

ശാസ്ത്രിയമായ നടപടികളാണ് ഇത്തരം ഒരു വിജയത്തിലേക്ക് അവരെ എത്തിച്ചത്.   സിങ്കപ്പൂർ കൊതുകു നിവാരണത്തിൽ എങ്ങനെ വിജയിച്ചു എന്നതിനെപ്പറ്റി താഴെ കൊടുത്തിരിക്കുന്ന  സൈറ്റിൽ നിന്നും വിശദമായി അറിയാം.

 https://www.youtube.com/watch?v=cH57Oo-FYQ8

 എന്തുകൊണ്ട് ഇത്തരമൊരു പദ്ധതി നമുക്ക് നടപ്പാക്കിക്കൂടാവേണമെങ്കിൽ  സിംഗപ്പൂരിൽ രംഗത്ത് പ്രവർത്തിച്ച വിദഗ്ധരെ ഇവിടേക്ക് കൊണ്ട് വരാമല്ലോ?   ഇതെല്ലം സാധ്യമാണ് പക്ഷെ ഒരു കാര്യം ഉദ്ദേശിച്ച വിധത്തിൽ നടപ്പാക്കണമെന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടവർക്ക് ഉറച്ച നിശ്ചയദാർഢ്യം ഉണ്ടായിരിക്കണം.   കൊതുകു നശീകരണത്തിനും ദാരിദ്യ്ര നിർമ്മാർജ്ജനത്തിനും ലക്ഷങ്ങൾ ചിലവഴിച്ചു പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സെമിനാറുകളും രാഷ്ട്രീയ നേതാക്കളുടെ വോട്ടുപിടിത്ത പ്രസംഗങ്ങളും അല്ല വേണ്ടത്; വിഷയങ്ങളിൽ നല്ല അറിവും അനുഭവസമ്പത്തുമുള്ള പ്രഫഷനലുകളെ ദൗത്യം ഏൽപ്പിക്കണം.

 കൊതുകിനെ നിയന്ദ്രിക്കുന്നതിനു എന്ത് നടപടികളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്നു നോക്കാം.   ) കക്കുസ്സ് കുഴകളിൽ നിന്നും പുറത്തുവരുന്ന കുഴലിന്റെ അറ്റത്തു വലകെട്ടുക, കിണറുകളിലും ഓടകളിലും ക്ലോറിനെ വിതറുക, കൊതുക് മുട്ടയിടാൻ അനുവദിക്കാതെ വെള്ളം തങ്ങിനിൽക്കുന്ന റബര്  സംഭരണ ചിരട്ടകൾ പത്രങ്ങൾ എന്നിവ വെള്ളം നിറയ്യാത്തവിധം കമഴ്ത്തിവയ്ക്കുക എന്നീ പ്രവർത്തികളാണ്.   എന്നാൽ കൊതുകിനെ ഉന്മൂലനം ചെയ്യുവാൻ ഇതുകൊണ്ടൊന്നും സാധ്യമല്ല.

സന്ദർഭത്തിൽ സഫാരി ടിയുടെ ഡയറക്ടർ ശ്രീ സന്തോഷ് ജോർജിന്റെ ഒരു പ്രഭാഷണത്തിലെ വാക്കുകളാണ് എനിക്ക് ഓര്മ വരുന്നത്. അതായത്, ഇന്ന് ലോകത്തിൽ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും വേറൊരു രാജ്യത്തു ആഴ്ത്തിനൊരു പ്രധിവിധി കണ്ടു പിടിക്കപ്പെട്ടു ഫലപ്രദമായി നടപ്പാക്കിക്കഴിഞ്ഞു.   ഉദാഹരണത്തിന്, ഒരു കാലത്തു സിംഗപ്പൂരിൽ ധാരാളം കൊതുകുകളുണ്ടായിരുന്നു.   എന്നാൽ ഇന്ന് അവിടെ കൊതുകെയില്ല.   ഒരു ഉറച്ച നിശ്ചയതോൾഡ് അവർ നടപ്പാക്കിയ

ശാസ്ത്രിയമായ നടപടികളാണ് ഇത്തരം ഒരു വിജയത്തിലേക്ക് അവരെ എത്തിച്ചത്.   സിങ്കപ്പൂർ കൊതുകു നിവാരണത്തിൽ എങ്ങനെ വിജയിച്ചു എന്നതിനെപ്പറ്റി താഴെ   കൊടുത്തിരിക്കുന്ന സൈറ്റിൽ നിന്നും വിശദമായി അറിയാം.

 https://www.youtube.com/watch?v=cH57Oo-FYQ8

 എന്തുകൊണ്ട് ഇത്തരമൊരു പദ്ധതി നമുക്ക് നടപ്പാക്കിക്കൂടാവേണമെങ്കിൽ  സിംഗപ്പൂരിൽ രംഗത്ത് പ്രവർത്തിച്ച വിദഗ്ധരെ ഇവിടേക്ക് കൊണ്ട് വരാമല്ലോ?   ഇതെല്ലം സാധ്യമാണ് പക്ഷെ ഒരു കാര്യം ഉദ്ദേശിച്ച വിധത്തിൽ നടപ്പാക്കണമെന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടവർക്ക് ഉറച്ച നിശ്ചയദാർഢ്യം ഉണ്ടായിരിക്കണം.   കൊതുകു നശീകരണത്തിനും ദാരിദ്യ്ര നിർമ്മാർജ്ജനത്തിനും ലക്ഷങ്ങൾ ചിലവഴിച്ചു പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സെമിനാറുകളും രാഷ്ട്രീയ നേതാക്കളുടെ വോട്ടുപിടിത്ത പ്രസംഗങ്ങളും അല്ല വേണ്ടത്; വിഷയങ്ങളിൽ നല്ല അറിവും അനുഭവസമ്പത്തുമുള്ള പ്രഫഷനലുകളെ ജോലികൾ ഏൽപ്പിക്കുകായാണ് വേണ്ടത്.

 

2) മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള പോര്.

 

വന്യമൃഗശല്യമില്ലാത്ത ഒരു താലുക്കുപോലും ഇന്ന് കേരളത്തിലുണ്ടാവില്ല.   അതിനുള്ള കരണങ്ങളിക്കെക്കൊന്നും ഞാൻ കടന്നുജ് ചെല്ലുന്നില്ല എന്നാൽ ഇന്ന് ഇതുമുലം ജനങ്ങൾ അനുഭവിക്കുന്നതു ദുരിതങ്ങളാണെന്നു മാത്രം.

കാട്ടുപന്നി, കാട്ടാന, മയിൽ, അരിക്കാൻ ഒച്ച് എന്നിവ ഇവിടെ ഇവിടം മുഴുവൻ വളരെ വേഗസ്എം വ്യാപിച്ചുകൊണ്ടു ജീവനും, കൃഷിക്കും, സ്വത്തിനും ഭ്ഹേശാനിആയിക്കൊണ്ടിരിക്കുകയാണ്.   മലയോരങ്ങളിലും, വനാതിർത്തികളിലും കൃഷി ത്തസിൽ ഉപേക്ഷിച്ച മട്ടാണ്.   ഇന്ന് മിക്ക ഗ്രാമ പ്രദേശങ്ങളിലും രത്രി കാലങ്ങളിലെ യത്രാലകളിൽ ഒരു 'പന്നിയിടി'  പ്രതീക്ഷിക്കാവുന്നതാണ്.  

വന്യമൃങ്ങൾ  വരുത്തിവയ്മക്കുന്ന കൃഷിനാശവും, ആൾ നാശവും അതു മൂലം  മനുഷ്യർ വിശിഷ്യാ കൃഷിക്കാർ അനുഭവിക്കുന്ന ദുരിതവും വര്ഷങ്ങളായി മാധ്യമ വർത്തകളിലുണ്ട്.   ഇതിനൊരു പരിഹാരം കാണുമെന്നുള്ള ഗോവെര്മെന്റിന്റെ  വാഗ്ദ്ധങ്ങൾ വെറും പാഴ്വാക്കുകളല്ലേ?  ഇതെങ്ങനെയാണ് പരിഹരിക്കേണ്ടതെന്നു ഗോവെര്ന്മേന്റിൽ ആർക്കെങ്കിലും  വല്ല വിവരവുമുണ്ടോ?  ഇന്ത്യയെപ്പോലെതന്നെ ആനശല്യമുള്ള ഒരു രാജ്യമാണ് ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളും.    അവർ പല വിദഗ്ദ്ധരെയുംകൊണ്ട് പഠനങ്ങൾ   നടത്തിപ്പിക്കുകയും പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുകയും ചെയ്തിരിക്കുന്നു.

 

https://kimberlymoynahan.com/2011/04/a-dozen-ways-to-stop-an-elephant/ 

https://news.mongabay.com/2016/09/farmers-lead-the-way-to-reduce-elephant-crop-raiding-in-tanzania/

ഇന്ത്യയേക്കാൾ എത്രോയോ അവികസിതമായ ആഫ്രിക്കൻ രാജ്യങ്ങൾക്ക്   അവരുടെ ഒരു പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കുന്നതു എങ്കിൽ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല?   അതിനുള്ള പ്രധാന കാരണം നഴ്മ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രധിനിധികള്ക്കു നല്ല ഉത്തരവാദിത്തത്തോടുകൂടിയ കാഴച്ചപ്പാട്ടോ ഉത്തരവാദിത്യബോധമോ  ഇല്ലാ എന്നതുകൊണ്ടാണ്.   ചില ഭരണസ കർത്താക്കളുടെ

മനോഭാവം കാണുമ്പോൾ,  അധികാരത്തിൽ ഇരികുംന്നേടത്തോളം കാലം ജനങ്ങളെ

വിഡ്ഢികളാക്കി, ജനങ്ങളെ കൊള്ളയടിച്ചും ഖജാനാവു കൊള്ളയടിച്ചും സുഖമായി കഴിഞ്ഞു കൂടുക എന്നത് മാത്രമാണ് എന്ന് തോന്നിപ്പോകുന്നു.  

ഒരു തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ പ്രതിനിധികളും അതാതു നിയോജകമണ്ഡലങ്ങളിൽ ഒരു വേദിയിൽ വന്നു അവർ എന്തെന്തു വിധത്തിലാണ് അവരുടെ നിയോജകമണ്ഡലങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ പോകുന്നതെന്ന് വോട്ടർമാരുടെ മുന്നിൽപ്പറയണം.   പ്രസ്തുത  തിരെഞ്ഞെടുപ്പിൽ വിജയിക്കുന്ന വ്യക്തി നൽകിയ  വാഗ്ദാനങ്ങൾ ശരിക്കും പാലിക്കുന്നുണ്ടോ എന്ന് പൗരസഭകൾ നിരീക്ഷിക്കണം.   ചുരുക്കിപ്പറഞ്ഞാൽ, തിരഞ്ഞെടുക്കപ്പെടുന്നവർ ജനങ്ങളോട് 'അക്കൗണ്ടബിൾ' ആയിരിക്കണം.   ഇത്തരത്തിൽ അക്കൗണ്ടബിൾ ആവാത്ത, ആവാൻ വിസമ്മതിക്കുന്ന ജനപ്രധിനിതികളെ ആളും പാർട്ടിയും നോക്കാതെ പൗരസഭകൾ രാജിവയ്പ്പിക്കണം.  വേണ്ടിവന്നാൽ ബലം പ്രയോഗിക്കുന്നതിലും യാതൊരു തെറ്റുമില്ല!

അവസാനമായി എന്റെ സുഹൃത്തുക്കളോട് എനിക്കൊരു അപേക്ഷയുണ്ട്.   ഞാൻ ഇതെഴുതുന്നത് യാതൊരു  പാർട്ടി  ചായ്വുമില്ലാതെയാണ്.   എന്റെ അഭിപ്രായത്തോട് ഒരു പാർട്ടിക്കാർക്കും  വിരോധം തോന്നേണ്ടതില്ല. എന്തെന്നാൽ, ഞാൻ ഒരു പർട്ടിക്കാരുടെയും വകാലത്തു  വാങ്ങിയിട്ടില്ല ഇതെഴുതുന്നത്.   എന്നെപ്പോലെയുള്ള സാധാരണക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പ്രതിവിധി കാണാമെന്നിരിക്കെ  അതിനു വേണ്ടിയുള്ള നിവൃത്തിമാർഗങ്ങൾ ശ്രമിക്കാതെ  നമ്മളെ നേരിട്ടു ബാധിക്കാത്ത ലോക കാര്യങ്ങളെക്കുറിച്ചിന്തിനാണ് നമ്മുടെ ജനപ്രധിനിതികൾ വിലപിക്കുന്നത്?!

എന്റെ സുഹൃത്തുക്കൾ എന്റെ സന്ദേശം പരമാവധി ഷെയർ ചെയ്തു നമ്മുടെ ജനപ്രധിനിതികൾ കുറെയെങ്കിലും കാണാനിടയാക്കുമല്ലോ?

(ഇവിടെകൊടുത്തിരിക്കുന്ന മുന്ന് ചിത്രങ്ങളും 'റോയൽറ്റി ഫ്രീ' ചിത്രങ്ങളാകുന്നു.)


No comments:

Post a Comment