Friday, July 30, 2021

                                             കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയിൽ മാത്രമല്ല  ഇതുമൂലം  പല വ്യത്യാസങ്ങളും  ജീവികളുടെ  സ്വഭാവത്തിലും   കാണപ്പെട്ടുതുടങ്ങിയിരിക്കുന്നു.     കാലാവസ്‌ഥാ  വ്യതിയാനം  ജീവികളുടെ ആവാസ വ്യവസ്ഥകളെ മാറ്റിമറിച്ചതോടെ  മനുഷ്യരുടെ സമീപനംതന്നെ ഇഷ്ടപ്പെടാത്ത  വന്യജിജിവികൾ  നാട്ടിലിറങ്ങിത്തുടങ്ങിയിരിക്കുന്നു.   ഉദാഹരണം : നാട്ടിലിറങ്ങുന്ന കാട്ടാനകൾ, കാട്ടുപന്നി, മയിൽ, കുരങ്ങു, തുടങ്ങിയ കാട്ടിൽ മാത്രം കണ്ടിരുന്ന വന്യ ജീവികൾ.   ഇന്നത്തേതിന്റെ  ഇരട്ടിയിലധികം കാടുണ്ടായിരുന്ന കാലത്തുപോലും  നാട്ടിലിറങ്ങാതിരുന്ന  രാജവെമ്പാലയെ  ഇന്ന്  കാടിനു  പുറത്തു കണ്ടു തുടങ്ങിയിരിക്കുന്നു.   വന്യ മൃഗങ്ങളും  മനുഷ്യനും തമ്മിലുള്ള  പോരാട്ടം മിക്ക  ഭൂഖണ്ഡങ്ങളിലും നാൾക്കുനാൾ  വർധിച്ചുകൊണ്ടിരിക്കുന്നു. 

ഇതിനെല്ലാം പുറമെയാണ്  ഏകദേശം അൻപതിലധികം  വര്ഷങ്ങളായി  പാലക്കാട്ടെ  പച്ചക്കറിക്കൃഷിക്ക്  ഭീഷണിയായി  നിലനിന്നുവരുന്ന  'ആഫ്രിക്കൻ  ഒച്ച് '  കേരളത്തിൽ  വളരെവേഗം പെരുകിക്കൊണ്ടിരിക്കുന്നു.   ആഫ്രിക്കൻ ഒച്ച്  കൃഷിക്കുമാത്രമല്ല  ചിലസമയങ്ങളിൽ  മനുഷ്യജീവനുതന്നെ  ഭീഷണിയാണ്.   ആഫ്രിക്കൻ ഒച്ചുകളിൽകണ്ടുവരുന്ന ഒരുജാതി  വൈറസുകൾ  കുട്ടികളുടെ തലച്ചോറിനെബാധിക്കുന്ന  രോഗം പരത്തുന്നവയാണ്.  മലപ്പുറത്ത്  കുട്ടികളിൽക്കണ്ടെത്തിയ  ഇത്തരം തലച്ചോറിനെ ബാധിക്കുന്ന  അസുഖം പരത്തിയത്  ആഫ്രിക്കൻ ഒച്ചുകളയാണ്.  ഈ വിഷയത്തെപ്പറ്റി  കൂടുതൽ അറിയുവാൻ  താഴെ  കാണിച്ചിരിക്കുന്ന  സൈറ്റ് സന്ദർശിക്കുക.

https://english.mathrubhumi.com/health/health-news/african-snails-likely-to-cause-brain-diseases-pose-threat-to-life-study-1.3991642  

വേറൊരു അപകടകരമായ  വ്യാപനം നടക്കുന്നത്  കൊതുകുകളാണ്.   അസുഖങ്ങൾ പരത്തുന്ന വിവിധതരം  കൊതുകുകളെകണ്ടു തുടങ്ങിയിരിക്കുന്നു. 

ഈ വ്യാപനങ്ങളെ  നിയന്ത്രിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?  ഇതിനൊക്കെ എന്തെങ്കിലും പരിഹാരം കാണണമെങ്കിൽ  ശ്രീ. സന്തോഷ് ജോർജ്  കുളങ്ങര  പറയുന്നതുപോലെ  വിദഗ്ധരുടെ  സഹായം കൂടിയേ തീരൂ.   അതിനുള്ള സന്മനസ്സും  ആർജവവും  ഉത്തരവാദപ്പെട്ട  ഉദ്യോഗസ്ഥർക്കും  ഭരണകർത്താക്കൾക്കും ഉണ്ടാവണം.  

ഇന്ന് കേരളത്തിൽ  തുടർന്നുവരുന്ന  വന്യജീവി  പ്രതിരോധന  മാർഗങ്ങൾ  -  അത്  ആനയെതുരത്തൽ മുതൽ കൊതുകു  നിർമാർജനം വരെ - അശാസ്ത്രീയവും  കാലഹരണപ്പെട്ടതുമാണ്.   ആനയെ  അകറ്റാൻ  കമ്പിവേലികെട്ടലും, കാട്ടുപന്നിയെ   തുരത്താൻ കൊടിതോരണങ്ങൾ തൂക്കലും, കൊതുകിനെ നശിപ്പിക്കാൻ  വലിച്ചെറിഞ്ഞ  ഡപ്പയിലെ വെള്ളം  തട്ടിക്കളയുന്നതുമെല്ലാം  ഇന്ന് പരിഹാസ്യമായ  പ്രതിരോധന  മാർഗങ്ങളാണ്.  

ഒരുകാലത്തു  നമ്മുടെ കൊച്ചിയിലേതുപോലെ  കൊതുകു ശല്യത്താൽ വലഞ്ഞ സിങ്കപ്പൂർ  ഒരു പരിധിവരെ  ആ നാടിനെ കൊതുകു വിമുക്തമാക്കിയിരിക്കുന്നു. അവർ നടപ്പാക്കിയത്  തികച്ചും  നൂതനവും ശാസ്ത്രീയവുമായ   ഒരു കൊതുകു  നിർമ്മാർജ്ജന മാർഗമാണ്.  

അവർ ലക്ഷക്കണക്കിന്  മനുഷ്യരെ  കുത്താത്തതും  എന്നാൽ  സാധാരണ പെൺ  കൊതുകുകളുമായി    ഇണ ചേരുകയും ഇതുമൂലം  പെൺ കൊതുകുകൾ മുട്ട ഉൽപ്പാദിപ്പിക്കാത്തതുമായ ആൺ  കൊതുകുകളെ പരീക്ഷണനശാല കളിൽ ഉൽപ്പാദിപ്പിച്ചു തുറന്നു വിട്ടു കൊണ്ടിരുന്നു.   ഈ നൂതനമാർഗം വഴി  കൊതുകുകളുടെ പെരുപ്പം തടയപ്പെടുകയും അങ്ങിനെ വിനാശകാരിയായ കൊതുകുകൾ ഗണ്യമായികുറയുകയും ചെയ്തു. 

ഈ വിദ്യ എന്തുകൊണ്ട് നമ്മുടെ രാജ്യത്തും പരീക്ഷിച്ചുകൂടാ ?   ഈ നൂതന കൊതുകു നിർമാർജന സംബ്രദായത്തെപ്പറ്റി ഞാൻ  ഉന്നതലങ്ങളിലുള്ള പലർക്കും  വിശദമായി ഫോട്ടോവും വിഡിയോവും സഹിതം  മെയിലുകൾ അയച്ചു.   എന്നാൽ, അവരാരും തന്നെ ഇതുവരെ  പ്രതികരിച്ചിട്ടില്ല.   കൊതുകു നിർമാർജനം ഉണ്ടായാൽ ഡെങ്കു, സിക്കപ്പനി എന്നിവ പടർന്നുപിടിക്കുമ്പോൾ  ഇവിടെ കൊതുകുകൾ ഉണ്ടായിരുന്നാലല്ലേ  കൊതുകിനെ പഴി ചാരുവാൻ പറ്റുകയുള്ളൂ !!!!!  

Monday, May 10, 2021

 

                                                                    “Without tea.”

Last week, I and my friend David Nathan from the United States were in the Indian Coffee House, Palakkad after a three hours trekking in the Western Ghats.

David wanted to order for food himself as he had the feeling that I was not good at communicating while ordering at restaurants!

“ Fine. But David …..” I started but David did not allow me to complete.

“Here the menu is displayed in English!   That’s cool! Dilip, just watch me how I order good Indian food”.

David went through the menu and said:

“They have two kinds of teas. One is just “Tea” and the other “Without tea.”

When the waiter came round, David placed the order:

“Hi, gentleman.   We would like to have two plates of Masala Dosas and two cups of ‘without tea.” David continued looking at me “I haven’t tasted ‘without tea’ anywhere in India and hope it will be OK.”

I knew that there was no drink called ‘without tea’ b
ut the restaurant people instead of printing “without sugar” had wrongly printed “without tea.”! I wanted to point out this to David but the moment I said

“David there is confusion……”

“Dilip, there is no confusion.   I have no confusion and the waiter has no confusion but sadly you have.   Please do not confuse him.  Just relax and be cool!”.

Hot and crispy ‘masala dosas’ came and we enjoyed eating them.   Finally, came the two  cups of ‘without teas’! I was observing David when he started drinking the teas.

“Ah, it is just ‘chai’ without sugar! It is not a special drink as I thought!” David sounded slightly disappointed.

“When a customer orders for tea the waiter will ask “With or without”?  Non diabetic customer will say “With” and diabetic “Without”.   What the waiter wants to know is whether the tea needs to contain sugar or not!”  My explanation made David laugh aloud.

While we were leaving the restaurant, I heard a customer ordering for tea:

“One strong tea for me, please”

“With or without?”

“Without.”

“ David, that gentleman has no confusion and he is going to get a “without tea”!  

 

Tuesday, April 13, 2021

അമേരിക്കയിലെ കൃഷിപ്പണി


                                                     അമേരിക്കയിലെ  കൃഷിപ്പണി

ഞാൻ  ഇവിടെ എത്തിയത്  മഞ്ഞുകാലത്താണ്.    ഉറയുന്ന  തണുപ്പത്തു മരങ്ങളിലൊന്നും ഇലകൾകൂടിയില്ല.     എന്നുമാത്രമല്ല   പുല്ലുപോലും തണുപ്പത്തു കരിഞ്ഞു   കിടക്കു ന്ന  കാലം.     നാലുമാസം  കൊണ്ട്  എനിക്ക് കൃഷിപ്പണി പാടെ  മറന്നുപോയി!
എന്നാൽ  മാർച്ചു മാസം  വരികയും  സൂര്യൻ  പ്രത്യക്ഷപ്പെടുകയും  ചെയ്തതോടെ പ്രകൃതിയിൽ  മാത്രമല്ല  എന്റെ   മനസ്സിലും പ്രതീക്ഷയുടെ  നാമ്പുകൾ കിളിർത്തുതുടങ്ങി.    നട്ടുവളർത്തിയിരിക്കുന്ന  പുല്ലു  നിൽക്കുന്ന ഭാഗമൊഴികെയുള്ള  ഭാഗമെല്ലാം  കിളച്ചുമറിച്ചു  പുല്ലെടുത്തു.    മകളെയും കൂട്ടി ഹോം  ഡിപ്പോവിലേക്കു  പോയി  മരപ്പലകകൾ  കൊണ്ടുണ്ടാക്കിയ  raised beds  (മണ്ണ് നിറക്കാവുന്ന പെട്ടികൾ), മണ്ണും, ചാണകപ്പൊടിയും  നല്ല വില കൊടുത്തു (കഷ്ടം തന്നെ!) വാങ്ങിക്കൊണ്ടു വന്നു.    ആദ്യമേതന്നെ  കിളച്ചു  മറിച്ച  മണ്ണെല്ലാം  വാരി ഒരിടത്തു കൂട്ടിയ ശേഷം  അതിൽ  കുറെ  എടുത്തു  അതും  വാങ്ങിക്കൊണ്ടുവന്ന മണ്ണും ചാണകപ്പൊടിയും  കുടിക്കലർത്തി   പെട്ടികളിൽ നിറച്ചു.    മണ്ണെല്ലാം നിരപ്പാക്കി  പച്ചക്കറി  വിത്തുകളും  പൂച്ചെടി വിത്തുകളും  പാകി  വെള്ളം നനയ്ക്കുവാൻ  പൈപ്പ് തുറന്നപ്പോഴാണ്  തണുത്തുറഞ്ഞ വെള്ളം ;  ഹോസ് പൈപ്പ് ഹോസ് ട്രോളിയിൽ  ചേരുന്നിടത്തു  പൊട്ടി വെള്ളം ചോർന്നു പോകുന്നതുകണ്ടതു.
സമയത്താണ്  ഞാൻ  ഒരു  കാര്യം  ശ്രദ്ധിച്ചത്.    ചുമരിൽ  ഗേറ്റ്  വാൽവ്  കാണാം, ഗേറ്റ്  വാൽവിൽ  നിന്നും  പൈപ്പിലേക്കു  നേരിട്ടു  കണക്ഷൻ കൊടുക്കുന്നില്ല ഇടയ്ക്കു  വെള്ളം  ഇരച്ചു  വരുമ്പോൾ  കാറ്റ് പോകുന്നതിനുമുണ്ടൊരു  വാൽവ്.     വാൽവിലേക്കാണ്  പൈപ്പ്  ഘടിപ്പിക്കുന്നതു .     പൈപ്പിന്റെ  മറ്റേ  അറ്റം  പൈപ് ചുരുട്ടിവച്ചു  ഉരുട്ടിക്കൊണ്ടുപോകാവുന്ന  ഒരു  ട്രോളിയിൽ  ഘടിപ്പിക്കണം     ട്രോളിയിൽ  ഘടിപ്പിക്കുന്ന  കൊണേക്റ്ററിനു അടുത്തായിട്ടാണ്  പൈപ്പ് പൊട്ടിയിരിക്കുന്നത്.

ഇപ്രകാരം  ഘടിപ്പിക്കുന്ന-ഗേറ്റ്  വാൽവിൽ  നിന്നും  വരുന്ന - പൈപ്പിന്റെ രണ്ടറ്റത്തുമുള്ള  കണക്ടറുകൾ  മെഷീനിൽ  ഘടിപ്പിച്ചതാണു്.    അതുകൊടുത്തന്നെ  പൈപ്പിന്   എന്തെങ്കിലും  കേടുപറ്റിയാൽ  നേരെയാക്കാൻ പറ്റില്ല- മുഴുവൻ പൈപ്പും  മാറ്റണം.   


 പൊട്ടിയ  ഭാഗം  മുറിച്ചു കളഞ്ഞു  ഒരു  ഹോസ് കണ്ണെക്ടർ ഘടിപ്പിച്ചാൽ  സംഗതി  തീർന്നു.    നാട്ടിൽ  ഞാൻ  പറമ്പു  നനയ്ക്കുന്ന  പൈപ്പിൽ പൈപ്പിനെക്കാളും  കണ്ണെക്ടറുകളാണ്  എണ്ണത്തിൽ!
നാട്ടിൽ  ചീരമ്പക്കാവിലുള്ള  ശ്രീമാൻ  ശശിയുടെ  SP  ഹാർഡ്വെയർ  കടയിൽ പത്തു  രൂപക്ക്    കണക്റ്റർ  കിട്ടും.    ഇവിടെ  ആകെയുള്ളതു  ഒന്നോ  രണ്ടോ വലിയ  ഗംഭീരമായ  ഹാർഡ്വെയർ  സൂപ്പർമാർകെട്ടുകളാണ്.    അവിടേക്കു പോകണമെങ്കിൽ  കാറിൽത്തന്നെ ചെല്ലണം , പരസഹായം വേണം.    'ഹോ '. നാട്ടിൽ ഇന്ന്  ഗ്രാമപ്രദേശങ്ങളിൽപോലും  രണ്ടും  മൂന്നും  ഹാർഡ്വെയർ കടകളുണ്ട് . അവിടേക്കു  പോകുവാൻ  കാറുവേണ്ട,  പരസഹായം  വേണ്ട.  നടന്നു  പോകാം, വേണ്ടിവന്നാൽതന്നെ  ധാരാളം  ബസ്സുകളുണ്ട്.
വലിയ  കെട്ടുകാഴ്ചകളോടുകൂടിത്തന്നെ  "ഹോം ഡിപ്പോവിൽ"  ചെന്നിറങ്ങി.    ഹോം ഡിപ്പോവിലെ  സെൽസ്മാൻമാരോട്  സംസാരിക്കുന്നതുതന്നെ  ഒരനുഭവമാണ്. ഉപകരണങ്ങളെപ്പറ്റിറ്റിയും  മെഷീനുകളെപ്പറ്റിയുമുള്ള  അവരുടെ  അറിവ്  അദ്ഭുതകരണമാണ്.    ഞാൻ  കയ്യിൽ  കരുതിയിരുന്ന  ഹോസ് കണ്ണെക്ടർ  കാണിച്ചു അതോപോലൊരെണ്ണം  വേണമെന്ന്  ഞാൻ  ഒരു  സെയിൽസ്മാനോട്  ആവശ്യപ്പെട്ടു. അയാളത്  വാങ്ങിയിട്ട്  തിരിച്ചും  മറിച്ചും നോക്കിയിട്ടു   പറഞ്ഞു :
"
സോറി.    ഇത് തനിയെ കിട്ടില്ല.    ഇത്  പൈപ്പും  ചേർന്ന്  വരുന്നതാണ്. അതുകോണ്ടു  നിങ്ങൾ  പൈപ്പും  ചേർത്ത്  ഒരു  സെറ്റ് ആയി  തന്നെ  വാങ്ങണം".
 ഉത്തരം  ഞാൻ  പ്രതീക്ഷിച്ചാണ് .     അതുകൊണ്ടുതന്നെ  ഞാൻ  ശ്രീമാൻ ശശിയുടെ  കടയിൽ  നിന്നും  പലതവണ  വാങ്ങിയിട്ടുള്ള  ഹോസ്  കാണേറ്റർയുടെ ഫോട്ടോ - മൊബൈൽ  ഫോണിൽ  കരുതിയത്  -അയാളെക്കാണിച്ചു അതുപോലൊരെണ്ണം ആവശ്യപ്പെട്ടു .   ഫോട്ടോ  കണ്ട    സെയിൽസ്മാൻ  ഒരു നെടുവീർപ്പോടെ  പറഞ്ഞു :
"
ഓഹോ !  ഇതൊക്കെ  ഇന്ന്  ആര്വാങ്ങുന്നു ?      ഹോസ് കണ്ണെക്ടറിൽ  പൈപ്പ് കയറ്റണമെങ്കിൽ  പൈപ്പ്  ചൂടാക്കണം.    അതൊക്കെ  പ്രയാസമുള്ള  പണികളല്ലേ? ഇത്  സെറ്റ്  ആയി  മാറ്റുന്നതല്ലേ  നല്ലതു"?
ഞാൻ  പിന്മാറാനുള്ള  ലക്ഷണമില്ലെന്നു  മനസ്സിലാക്കിയ  അയാൾ തുടർന്നു :
"
നിങ്ങൾ  കാണിച്ച  കണ്ണെക്ടർ  ഇവിടെ  സ്റ്റോക്ക്  ഉണ്ട്.    അതിനു $5  വിലയാവും. എന്നാൽ  ഫുൾ  സെറ്റിനു $25  മാത്രമേ  ആവുകയുള്ളൂ !    അതല്ലേ നല്ലതു ?    പകുതി നേരെയാക്കുന്നതിലും  ഭേദം  സെറ്റായി  മാറ്റുന്നതാണ് നല്ലതു."   (എന്തൊരു വിശാല മനസ്കത!    എന്ത്  സുന്ദരമായ  കോര്പറേറ്റ്  ചാരുത!)    കോര്പറേറ്  ചാരുതക്കു എന്നെ  വീഴ്ത്തുവാൻ  സാധിക്കാത്തതുകൊൺടു  ഞാൻ  ഏതാണ് തിരഞ്ഞെടുത്തത്  എന്ന്   വായനക്കാർക്കു   ഊഹിക്കാവുന്നതേയുള്ളു  !
$5 നു  പൈപ്പ് നേരെയാക്കിക്കഴിഞ്ഞു,    തകൃതിയായി നനയും തുടര്ന്നു കൊണ്ടിരിക്കുന്നു!
ഇവിടെ   കേടുവന്നതു  നേരെയാക്കുക  എന്ന  സമ്പ്രദായം തന്നെ  ഇല്ല.    എന്തെന്നാൽ,  കേടുവന്ന  ഒരുഭാഗം   മാറ്റി  പുതിയ   ഒന്നു  വാങ്ങി പണിക്കൂലിയും  ചേർത്തുനോക്കിയാൽ   ഉപകരണം  മുഴുവനുമായി വാങ്ങുന്നതായിയിരിക്കും   ലാഭകരം!    എന്തെന്നാൽ,  ഇവിടെ  ലൊട്ടു  ലൊടുക്ക് ജോലികൾക്കുകൂടി  മണികൂറിനു  കുറഞ്ഞത് $ 25 (ഉദ്ദേശം രൂപ 1700 കൊടുക്കേണ്ടിവരും!)

 

 

 

 

Top of Form