കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയിൽ
മാത്രമല്ല ഇതുമൂലം പല വ്യത്യാസങ്ങളും ജീവികളുടെ
സ്വഭാവത്തിലും
കാണപ്പെട്ടുതുടങ്ങിയിരിക്കുന്നു. കാലാവസ്‌ഥാ
വ്യതിയാനം ജീവികളുടെ ആവാസ
വ്യവസ്ഥകളെ മാറ്റിമറിച്ചതോടെ മനുഷ്യരുടെ
സമീപനംതന്നെ ഇഷ്ടപ്പെടാത്ത
വന്യജിജിവികൾ നാട്ടിലിറങ്ങിത്തുടങ്ങിയിരിക്കുന്നു. ഉദാഹരണം : നാട്ടിലിറങ്ങുന്ന കാട്ടാനകൾ,
കാട്ടുപന്നി, മയിൽ, കുരങ്ങു,
തുടങ്ങിയ
കാട്ടിൽ മാത്രം കണ്ടിരുന്ന വന്യ ജീവികൾ. ഇന്നത്തേതിന്റെ ഇരട്ടിയിലധികം കാടുണ്ടായിരുന്ന
കാലത്തുപോലും നാട്ടിലിറങ്ങാതിരുന്ന രാജവെമ്പാലയെ
ഇന്ന് കാടിനു പുറത്തു കണ്ടു തുടങ്ങിയിരിക്കുന്നു. വന്യ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടം മിക്ക ഭൂഖണ്ഡങ്ങളിലും നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെല്ലാം പുറമെയാണ് ഏകദേശം അൻപതിലധികം വര്ഷങ്ങളായി
പാലക്കാട്ടെ പച്ചക്കറിക്കൃഷിക്ക് ഭീഷണിയായി
നിലനിന്നുവരുന്ന 'ആഫ്രിക്കൻ ഒച്ച് ' കേരളത്തിൽ വളരെവേഗം പെരുകിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കൻ ഒച്ച് കൃഷിക്കുമാത്രമല്ല ചിലസമയങ്ങളിൽ
മനുഷ്യജീവനുതന്നെ ഭീഷണിയാണ്. ആഫ്രിക്കൻ ഒച്ചുകളിൽകണ്ടുവരുന്ന ഒരുജാതി വൈറസുകൾ
കുട്ടികളുടെ തലച്ചോറിനെബാധിക്കുന്ന
രോഗം പരത്തുന്നവയാണ്.
മലപ്പുറത്ത്
കുട്ടികളിൽക്കണ്ടെത്തിയ ഇത്തരം
തലച്ചോറിനെ ബാധിക്കുന്ന അസുഖം പരത്തിയത് ആഫ്രിക്കൻ ഒച്ചുകളയാണ്. ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിയുവാൻ താഴെ
കാണിച്ചിരിക്കുന്ന സൈറ്റ്
സന്ദർശിക്കുക.
വേറൊരു അപകടകരമായ വ്യാപനം നടക്കുന്നത് കൊതുകുകളാണ്.
അസുഖങ്ങൾ പരത്തുന്ന വിവിധതരം
കൊതുകുകളെകണ്ടു തുടങ്ങിയിരിക്കുന്നു.
ഈ വ്യാപനങ്ങളെ നിയന്ത്രിക്കുവാൻ എന്താണ് ചെയ്യേണ്ടത് ? ഇതിനൊക്കെ എന്തെങ്കിലും പരിഹാരം
കാണണമെങ്കിൽ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
പറയുന്നതുപോലെ വിദഗ്ധരുടെ സഹായം കൂടിയേ തീരൂ. അതിനുള്ള സന്മനസ്സും ആർജവവും
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും ഉണ്ടാവണം.
ഇന്ന് കേരളത്തിൽ തുടർന്നുവരുന്ന വന്യജീവി
പ്രതിരോധന മാർഗങ്ങൾ -
അത് ആനയെതുരത്തൽ മുതൽ കൊതുകു നിർമാർജനം വരെ - അശാസ്ത്രീയവും കാലഹരണപ്പെട്ടതുമാണ്. ആനയെ
അകറ്റാൻ കമ്പിവേലികെട്ടലും,
കാട്ടുപന്നിയെ തുരത്താൻ
കൊടിതോരണങ്ങൾ തൂക്കലും, കൊതുകിനെ നശിപ്പിക്കാൻ വലിച്ചെറിഞ്ഞ
ഡപ്പയിലെ വെള്ളം
തട്ടിക്കളയുന്നതുമെല്ലാം ഇന്ന്
പരിഹാസ്യമായ പ്രതിരോധന മാർഗങ്ങളാണ്.
ഒരുകാലത്തു നമ്മുടെ കൊച്ചിയിലേതുപോലെ കൊതുകു ശല്യത്താൽ വലഞ്ഞ സിങ്കപ്പൂർ ഒരു പരിധിവരെ
ആ നാടിനെ കൊതുകു വിമുക്തമാക്കിയിരിക്കുന്നു. അവർ നടപ്പാക്കിയത് തികച്ചും
നൂതനവും ശാസ്ത്രീയവുമായ ഒരു
കൊതുകു നിർമ്മാർജ്ജന മാർഗമാണ്.
അവർ ലക്ഷക്കണക്കിന് മനുഷ്യരെ
കുത്താത്തതും എന്നാൽ സാധാരണ പെൺ കൊതുകുകളുമായി ഇണ ചേരുകയും ഇതുമൂലം പെൺ കൊതുകുകൾ മുട്ട ഉൽപ്പാദിപ്പിക്കാത്തതുമായ ആൺ
കൊതുകുകളെ പരീക്ഷണനശാല കളിൽ
ഉൽപ്പാദിപ്പിച്ചു തുറന്നു വിട്ടു കൊണ്ടിരുന്നു.
ഈ നൂതനമാർഗം വഴി കൊതുകുകളുടെ
പെരുപ്പം തടയപ്പെടുകയും അങ്ങിനെ വിനാശകാരിയായ കൊതുകുകൾ ഗണ്യമായികുറയുകയും ചെയ്തു.
ഈ വിദ്യ എന്തുകൊണ്ട് നമ്മുടെ
രാജ്യത്തും പരീക്ഷിച്ചുകൂടാ ? ഈ നൂതന കൊതുകു
നിർമാർജന സംബ്രദായത്തെപ്പറ്റി ഞാൻ
ഉന്നതലങ്ങളിലുള്ള പലർക്കും
വിശദമായി ഫോട്ടോവും വിഡിയോവും സഹിതം
മെയിലുകൾ അയച്ചു. എന്നാൽ, അവരാരും തന്നെ
ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊതുകു നിർമാർജനം ഉണ്ടായാൽ ഡെങ്കു, സിക്കപ്പനി
എന്നിവ പടർന്നുപിടിക്കുമ്പോൾ ഇവിടെ
കൊതുകുകൾ ഉണ്ടായിരുന്നാലല്ലേ കൊതുകിനെ പഴി
ചാരുവാൻ പറ്റുകയുള്ളൂ !!!!!
No comments:
Post a Comment