Thursday, November 9, 2023

Nidhi

                             നാട്ടിലെ നിധി 

 ഇവിടെ, അമേരിക്കയിലെ ഇന്ത്യക്കാർ ദീപാവലിയെ സ്വീകരിക്കുവാനുള്ള തിരക്കിലാണിപ്പോൾ. ഇവിടുത്തെ ഇന്ത്യൻ സ്റ്റോറുകളിൽ തോരണം തൂക്കുവാനുള്ള മാവില മുതൽ മധുര പലഹാരങ്ങൾ വരെ നിറഞ്ഞു കവിയുന്ന കാഴ്ചയാണിപ്പോൾ. ഒരു പെട്ടി മധുരപലഹാരത്തിനു രൂപ.760 , നാളികേരത്തിന് രൂപ. 180 , തോരണം തൂക്കുവാനുള്ള മാവില അഞ്ചുഎണ്ണത്തിന് രൂപ. 82 എന്ന നിരക്കിൽപ്പോകുന്നു വിലപ്പട്ടിക. 
ഇവിടുത്തെ ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളുടെ വൈവിധ്യം എന്നെ എപ്പോഴും അദ്‌ഭുതപ്പെടുത്താറുണ്ട്. നാട്ടിൽകാണപ്പെടാത്ത പലതരം ബ്രാൻഡുകളുടെ വിവിധ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. 
 ഇതൊക്കെയാണെങ്കിലും വിൽപ്പനക്ക് വച്ചിരുന്ന മാവിലയുടെ വിലകണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി! ആ സമയത്തു വേറൊരു മനക്കണക്കാണ്‌ എന്റെ മനസ്സിലൂടെ കടന്നുപോയത്. നാട്ടിൽ എന്റെ പറമ്പിലുള്ള മാവുകളിൽ നിന്നും ഉദ്ദേശം ഒരുലക്ഷം മാവിലകളെങ്കിലും ശേഖരിക്കുവാൻ സാധിക്കും. ഇവക്കു ഇവിടുത്തെ കമ്പോളവില രൂപ.16,40,000 !!! 
 നാട്ടിൽ എന്റെ പറമ്പിൽമാത്രം ഇത്രയും വിലക്കുള്ള മാവിലകൾ വെറുതെ ചവറായി കൊഴിഞപ്പോകുന്നു! ഇത്തരത്തിലുള്ള ഒരു നിധി കൈവശമിരുന്നിട്ടും അതനുഭവിക്കാൻ എനിക്ക് കഴിയാതെപോകുന്നല്ലോ എന്നോർത്ത് വിഷണ്ണനായി ഞാൻ ആ മാവിലകളെ ഏറെനേരം നോക്കിനിന്നുപോയി. 
ഈ വിലയുടെ ആറിലൊന്നൊ എട്ടിലൊന്നൊ എനിക്കുമതി. ഞാനൊരു കച്ചവടകരാറിൽ ഏർപ്പെടുവാൻ ആരുമായും സന്നദ്ധനാണ്. ആരെങ്കിലും തയ്യാറാണോ !!

No comments:

Post a Comment