Wednesday, August 12, 2020

നമ്മുടെ  അവഗണിക്കപ്പെടുന്ന  കൃഷിക്കാർ

 ലോകത്തെല്ലായിടത്തും കൃഷിയുണ്ട്.   അവിടെയെല്ലാം കൃഷിക്കാരുമുണ്ട്.   അമേരിക്കയിലെ കൃഷിക്കാരുടെ ജീവിതത്തെയും ഇന്ത്യയിലെ  ഇന്ത്യയിലെ കൃഷിക്കാരുടെ ജീവിതത്തെയും ചെറുതായൊന്നു  താരതമ്യം ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്അമേരിക്കയിലെ കൃഷിക്കാരുടെ ജീവിത  നിലവാരം ഞാൻ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽനിന്നും ഊഹിക്കാവുന്നതേയുള്ളു.

അമേരിക്കയിൽ കൃഷിപണി  എന്നത് വളരെ മാന്യമായ ഒരു തോഴിലാണ് .   ഗോതമ്പു, ചോളം തുടങ്ങിയ ധാന്യങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നവരും, പാൽ, മുട്ട മാംസം എന്നിവ ഉൽപ്പാദിപ്പിക്കുന്ന കൃഷിക്കാരെയും  നാട്ടിന് വേണ്ടി മഹത്തായ പ്രവർത്തിയിലേർപ്പെട്ടിരിക്കുന്നവരായിട്ടാണ്  ഇവിടുത്തെ ജനങ്ങൾ കാണുന്നത്

ടെക്സസിലെ അതിവിശാലമായ കൃഷിസ്ഥലങ്ങളും, അവക്കടുത്തുതന്നെയുള്ള  കൃഷിക്കാരുടെ വിശാലവും സുന്ദരവുമായ വീടുകളും മറ്റു സ്വകാര്യങ്ങളും കാണുമ്പോൾ അവരുടെ ജീവിത നിലവാരം ഇവിടുത്തെ സാധാരണക്കാരുടെ ജീവിത നിലവാരത്തെക്കാൾ എത്രയോ 

മടങ്ങു ഉയർന്നതാന്നെന്നു കാണാം.  . ഇവിടേയും കൃഷിക്കാർക്ക് ലോകത്തെവിടെയും പോലെത്തന്നെ പ്രശ്നങ്ങളുണ്ട്അതായതു; വരൾച്ച, പ്രളയം, കീടബാധ തുടങ്ങി പലതും ഇവരെയും അലട്ടുന്നുണ്ട്.   പക്ഷെ ഇവയൊന്നും തന്നെ ഇവിടെയുള്ള  കൃഷിക്കാരൻ കടം കയറി  തകർന്നു  തരിപ്പണമായി  അവരെ  ആത്മഹത്യയിലേക്കു എത്തിക്കുന്നില്ല .   എന്തെന്നാൽ  ഇവിടെ   കൃഷിക്ക് ഏറ്റവും മുന്തിയ പരിഗണനയയാണ് ഇവിടത്തെ ഗവണ്മെന്റ് നൽകുന്നത്.

പലവിധത്തിലുള്ള സഹായങ്ങളാണ്  കൃഷി  നടത്തിക്കൊണ്ട് പോകുവാൻ ഇവിടത്തെ കൃഷിക്കാർക്ക്  ലഭിക്കുന്നത്.  അത് കൃഷി ഇൻഷുറൻസിൽ  തുടങ്ങി പല രുപത്തിലും  ഭാവത്തിലും കൃഷിക്കാരെ ചെന്ന് ചേരുന്നു എന്നാണ് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞത്.   ഇത് എന്റെ വെറുമൊരു അനുമാനമല്ല  ഞാൻ   ഇന്റെര്നെറ്റിൽ പരതി   മനസ്സിലാക്കിയതാണ്.  താഴെകൊടുത്തിരിക്കുന്ന  ലിങ്ക്  ഒന്ന് സന്ദർശിച്ചാൽ   എത്ര  ഭീമമായ സംഘ്യയാണ് 2019 വിടുത്തെ  കർഷകർക്ക്  നല്കപ്പെട്ടിരിക്കുന്നത്  എന്ന് മനസ്സിലാകും.

https://www.nbcnews.com/business/economy/government-has-earmarked-billions-help-farmers-there-will-be-winners-n1209346 

 

അമേരിക്കൻ സർക്കാർ 2019   വര്ഷം ഇവിടുത്തെ കർഷകർക്ക് സഹായമായി  നൽകിയത് 36 ബില്യൺ ഡോളർ ആണ്.  അതായത്  2 ,696 ,164 ,200000 രൂപ!  ആവശ്യക്കാർ കുറഞ്ഞതും ഉൽപ്പാദനചെലവ് കൂടിയതും മൂലം രാജ്യത്തെ കൃഷിക്കാർക്കു   ഇക്കൊല്ലം 40 മില്യൺ  ഡോളറിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കു.    അത്  നികത്തേണ്ടത്  ഗവൺമെന്റിന്റെ  ധാർമ്മീകമായ  ഉത്തരവാദിത്തമാണെന്നും  അത് പൂർത്തീകരിക്കുന്നു എന്നുമാണ് അമേരിക്കൻ ഗോവെർന്മെന്റിന്റെ പത്രക്കുറിപ്പിൽ പറയുന്നത്!

ഇവിടത്തെ കൃഷിക്കാർക്ക് പണം നൽകി അവരുടെ സർക്കാർ അവരെ സഹായിക്കുന്നതിൽ എനിക്ക് യാതൊരു വിഷമമോ സങ്കടമോ ഇല്ല- സന്തോഷം  മാത്രമേയുള്ളു.   എന്നാൽ സാധാരക്കാരനിൽ സാധാരണക്കാരനായ ഇന്ത്യയിലെ കൃഷിക്കാരന് സബ്സിഡി അഥവാ സഹായം നൽകേണ്ടതില്ല എന്ന വേൾഡ് ബാങ്കിന്റെ അഭിപ്രായം വേദനാജനകം തന്നെയാണ്..  

എനിക്ക് സാമ്പത്തിക ശാസ്ത്രത്തിലോ ധനശാസ്ത്രത്തിലോ ഒരറിവുമില്ല.    പട്ടിണികിടക്കുന്നവന്നു ഭക്ഷണം കൊടുക്കേണ്ട എന്നാൽ കാര്യമായ പട്ടിണിയൊന്നുമില്ലാത്തവന്നു വിഭവസമൃദ്ധമായ സദ്യ കൊടുക്കാം എന്നനുശാസിക്കുന്ന ശാസ്ത്രത്തിൽ അടിമുടി തെറ്റുണ്ടെന്ന് വ്യക്തമായിട്ടറിയാം.     എന്തൊരു അനീതി എന്തോരു  വിരോധാഭാസം!

കേരളം മൊഴികെയുള്ള സംസ്ഥാങ്ങളിലെ സ്ഥിതി വ്യസ്ത്യസ്തമായിരിക്കാം എന്നാൽ കേരളത്തിൽ   വൻകിട  തോട്ടങ്ങളൊഴികെ  മിക്കവാറും  കൃഷി സ്ഥലങ്ങളൊക്കെ തുണ്ടു തുണ്ടായിക്കഴിഞ്ഞു.   ഇത്തരം  തുണ്ടു കൃഷിസ്ഥലങ്ങളിൽ കൃഷിചെയ്തു ജിവിതോപാധി കണ്ടെത്തുന്നവരാണ്. ഭൂരിഭാഗം കൃഷിക്കാരും.  'നല്ലൊരു നാളെ' എന്നൊരു പ്രതീക്ഷയോടെയാണ് കടപ്പെട്ടും നിരവധി പരാധീനതകൾ  സഹിച്ചും ഇവർ  ജീവിതം  തള്ളി  നീക്കുന്നത്. ഇനിയൊരിക്കലും രക്ഷപ്പെടില്ല എന്ന ബോധ്യപ്പെടൽ ഇവരിൽ വളരെയധികം  പേരെ ആത്മഹത്യയിലേക്കും  തള്ളി വിടുന്നു.  സ്ഥിതിയൊന്നു മാറിക്കിട്ടാൻ നമ്മുടെ കർഷകർക്ക് പലിശയില്ലാതെ ഓരോപ്രാവശ്യയും  പുതുക്കാവുന്ന  വായ്പ്പകളെങ്കിലും അനുവദിച്ചുകൂടെ?   ഇത്തരത്തിൽ ഇളവനുവദിക്കുന്ന വായ്പ്പാ സംഘ്യ, വമ്പന്മാരുടെ  വെട്ടിപ്പിലൂടെ ധന കാര്യ സ്ഥാപനങ്ങൾക്കു നേരിടുന്ന നഷ്ടത്തെക്കാൾ എത്രോയോ  മടങ്ങു  കുറവായിരിക്കും!    വർഷങ്ങൾക്കു മുൻപ് ഒരു ചെറുകിട കൃഷ്ക്കാരനായിരുന്നു   ഞാനും.   അന്ന് എനിക്കനുഭവിക്കേണ്ടിവന്ന  സാമ്പത്തിക പരാധീനതകൾ  എന്റെ  മനസ്സിന്റെ ഏതോ  ഒരു  കോണിൽ മായാതെ കിടക്കുന്നു , വയലിൽ നിന്നും തെറിച്ച ചളി  കഴുകി കളയുവാൻ സാധിക്കാത്ത വിധം എന്റെ ശരീരത്തിൽ പറ്റി പിടിച്ചിരിക്കുന്നു,  വിളഞ്ഞുകിടക്കുന്ന നെല്ലിന്റെ മനം മയക്കുന്ന  ഗന്ധം  ഇന്നും  എനിക്കനുഭവിക്കാനാകുന്നു.   ഇതെല്ലാം കൂടിയതാണ്   ഞാനീപ്പറയുന്നതിനു  പിന്നിലെ  ചേതോവികാരം.

ഇപ്പോൾ തുടർന്ന് വരുന്ന;  നഗരങ്ങളിലെ ശീതികരിച്ച ഓഫീസു  കെട്ടിടങ്ങളിലിരുന്നു കൃഷിയുടെ സാമാന്യ വിജ്ഞാനം പോലുമില്ലാത്ത കുറെ ഉദ്യോഗസ്ഥവൃന്ദം  ഇവ്ട്ത്തെ  കൃഷിയുടെ  സാമ്പത്തിക  ഘടനയെ നിയന്ത്രിക്കുന്ന  കാലത്തോളം  എനിക്ക്  നിസ്സംശയം പറയുവാൻ കഴിയും ഇന്ത്യയിലെ കർഷകന്റെ  ഭാവി ഇരുളടഞ്ഞു തന്നെ  കിടക്കുമെന്നു.

നമ്മുടെ അസ്സംഘടിതനതായ പാവപ്പെട്ടവനായ കൃഷിക്കാരന് ഒരുകാലത്തും അമേരിക്കയിലെപോലെ  ഏക്കറുകണക്കിന് കൃഷിസ്ഥലവും, വലിയ വീടുകളും, കാർഷിക യന്ത്രങ്ങളും, മുന്തിയ തരം കാറുകളും, ഇന്റർനാഷണൽ സ്കൂളുകളിലും വിദേശത്തെ  യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന  മക്കളും, കനത്ത ബാങ്ക് ബാലൻസും  ഒന്നും  തന്നെ  വേണമെന്ന ആഗ്രഹമില്ല.   ഒരു കൊച്ചു വീടും, തനിക്കും  കുടുംബത്തിനും  മൂന്നു    നേരം കഴിക്കാൻ ആഹാരവും, അടച്ചുതീർക്കാൻ  പറ്റാതെ  വീർപ്പുമുട്ടുന്ന കടക്കെണിയിൽ  നിന്നുള്ള മോചനവും, ഗവണ്മെന്റ് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മക്കളും ഉണ്ടെങ്കിൽ തന്നെ ജീവിതം ധന്യമായി എന്ന് സന്തോഷിക്കുന്നവരാണവർ.   എന്നാൽ ഇന്ന്  ഇന്ത്യയിൽ തുടർന്ന് വരുന്ന കാർഷിക  നയങ്ങളും, കടക്കെണിയും, ഇടത്തട്ടുകാരുരുടെ  ചൂഷണവും, കൃഷിക്കാരൻ ആത്മഹത്യാ ചെയ്താലും എനിക്ക് കാർഷിക വിളകൾ ചില്ലിക്കാശിനു കിട്ടണമെന്ന ചിലരുടെ ചിന്താഗതിയും  മാറാത്ത കാലത്തോളം    യാതൊരു  ദിശാബോധവുമില്ലാതെ തകർത്തെറിയപ്പെട്ടവരും  ആത്മഹത്യ  അഭയവുമായി  മാറുന്ന  ഒരു വിഭാഗമായി നമ്മുടെ  കൃഷിക്കാർക്കു  അവരുടെ  ജീവിതം  തള്ളി നീക്കേണ്ടിവരും.          

 

Thursday, July 30, 2020


                                                  ഒരു കോവിഡ് കാലകാഴ്ച

അതൊരു  കോവിഡ് കാല പ്രഭാതം.  കംപ്യൂട്ടറിനു മുന്നിലിരുന്നുകൊണ്ടു അടുത്തമാസം നാട്ടിലെത്തുമ്പോൾ കാണിക്കേണ്ട പാസ് ഓൺലൈൻആയി തയ്യാറാക്കുകയായിരുന്നു ഞാൻ.   എന്റെ ഇടതുവശത്തെ വലിയ ചില്ലു ജാലകത്തിലൂടെ വീടിനു മുൻവശത്തെ കമ്മ്യൂണിറ്റി റോഡും വരിവാരിയായുള്ള  നാലഞ്ചു വീടുകളുടെ മുൻവശവും വൃത്തിയായി കാണാം.  ഇടയ്ക്കു വേഗത്തിൽപ്പോ


കുന്ന ഒന്നോരണ്ടോ കാറുകളും വലിയ മുഴക്കത്തോടെ പോകുന്ന ട്രക്കുകളും ഒഴിച്ചാൽ വേറെ ഗതാഗതമൊന്നുമില്ല.

ഞാൻ നോക്കിയിരിക്കെ, പിൻഭാഗം ചരക്കു കയറ്റാവുന്ന  മൂന്ന് വലിയ ട്രാക്കുകൾ എനിക്ക് തൊട്ടു എതിർവശത്തെ വീടിന് മുൻവശം വന്നു നിന്നു.  ട്രക്കുകൾ കണ്ടതും എനിക്ക് മനസ്സിലാസായി അവ വീട് 
 പണി നടത്തുന്ന മെക്സിക്കോമ്മാരുടെതാണെന്നു. ഇത്തരം പണിക്കരുടെ  ട്രക്കുകളിൽ ഏണികൾ, പവർ ഹാമറുകൾ, ഷോവലുകൾ, താർപ്പായകള്, വീൽ ബാരോകൾ എന്നീ വലിയ ഉപകാരങ്ങൾ  മുതൽ  ചെറിയ ഉപകരണങ്ങൾ വരെയുണ്ടാവും.

ട്രക്കുകൾ നിന്നയുടൻ അവയിൽനിന്നും ആറോ ഏഴോ ദൃഢഗാത്രരായ മെക്സിക്കോക്കാർ ചാടി ഇറങ്ങി.   പുറത്തിറങ്ങിയപാടെ അവർ ട്രക്കിനുള്ളിൽ നിന്നും അവരുടെ മെക്സിക്കൻ തൊപ്പികൽ ധരിച്ചുകൊണ്ട് വീടിനെനോക്കി നടത്തം തുടങ്ങി. 

അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് വീടിന്റെ മുപ്പതടിയിലധികം ഉയരമുള്ള നിലയിലേക്ക് വലിയ ഏണികൾ ചാരി വച്ചിരിക്കുന്നതാണ്.   വന്നവരെല്ലാം പുരയുടെ ഏറ്റവും മുകളിൽനിന്നും പുരയിൽ ആണി അടിച്ചുറപ്പിച്ചിരിക്കുന്ന 'ഷിംഗിൾസ്' (നമ്മുടെ പഴയ ചില്ലോടുപോലെ തോന്നിക്കുന്ന ഒരുതരം ഫൈബർ ഷീറ്റുകൾ) ഇളക്കി മാറ്റുകയായിരുന്നു.  ഇരുമ്പു  കൊണ്ടുണ്ടാക്കിയ മരം കൊണ്ടുള്ള നീളൻ പിടിയുള്ള ഒരുപകാരണമാണ് ഷിംഗിളുകൾ  ഇളക്കിയെടുക്കാൻ അവർ ഉപയോഗിച്ചിരുന്നത്.  

മെക്സിക്കോക്കാർ പാവങ്ങളാണ്.   അവർ അദ്ധ്വാനശീലരും  ഒന്നാംതരം ജോലിക്കാരുമാണ്.   ഒരു പണി അവർ ചെയ്യാം എന്നേറ്റാൽ, ആപണി ഏറ്റവും ഭംഗിയായിത്തന്നെ അവർ ചെയ്തു തീർക്കും.  
വളരെ വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന മെക്സിക്കോക്കാർക്കുപോലും ഇംഗ്ലീഷ് ശരിക്കും സംസാരിക്കാനാവുകയില്ല .   അവർ കുറെ ഇംഗ്ലീഷും കുറെ  സ്പാനിഷും ഇടകലർത്തിയാണ് സംസാരിക്കുക.   അതിൽനിന്നും അവർ എന്താണ് ഉദ്ദേശിക്കുന്നത്  എന്നത് നമ്മൾ മനസ്സിലാക്കി എടുത്തുകൊള്ളണം!  ഇവിടത്തെ  കൊടും തണുപ്പത്തും പൊരി വെയിലത്തും ഇവർ പണിയുന്നത് കാണുമ്പോൾ എനിക്ക് ചുട്ടുപൊള്ളുന്ന വെയിലത്തു മണലാരണ്യങ്ങളിൽ ജോലിയെടുക്കുന്ന എന്റെ മലയാളി സഹോദരങ്ങളെയാണ് ഓർമ്മ വരിക.

ഞാൻ ഇടയ്ക്കിടയ്ക്ക് ഇവരുടെ പണി ശ്രദ്ധിച്ചിരുന്നു.   അത്തരമൊരു സന്നർഭത്തിലാണ് ഒരു രസകരമായ കാഴ്ച ഞാൻ കാണുന്നത്.   നാല് വശവും മറച്ച ഒരു ട്രക്ക് വന്നു നിന്നു.   രണ്ടു  മെക്സിക്കൻ പെൺകുട്ടികൾ ഇറങ്ങി വരികയായും വളരെ വേഗം തന്നെ ട്രക്കിനെ മൂന്ന് വശവും തുറന്നു ഒരു ചെറിയ ഹോട്ടലായി മാറ്റുകയും ചെയ്തു!  അപ്പോഴാണ് എനിക്ക് മനസ്സിലായത് ട്രക്ക് മെക്സിക്കൻ ജോലിക്കാർക്ക് അവരുടെ നാടൻ ഭക്ഷണം വിൽക്കുന്ന സഞ്ചരിക്കുന്ന 'മെക്സിക്കൻ ഭോജനശാലയാണ്' എന്ന്.  ഇവിടുത്തെ മെക്സിക്കൻ  ഹോട്ടലുകളിൽതന്നെ  ഭക്ഷണത്തിനു സാമാന്യം നല്ല വിലയാണ് - മറ്റു ഹോട്ടലുകളിലെ വില നിലവാരം പറയുകയും വേണ്ട !  
ട്രക്കിനെക്കണ്ട മെക്സിക്കോക്കാർ ജോലി നിർത്തി ട്രക്കിനുചുറ്റും കൂടി.  അവർ ട്രക്ക് കൊണ്ടുവന്ന മെക്സിക്കൻ പെൺകുട്ടികളോട് എന്തെല്ലാമോ കുശലപ്രശ്നങ്ങൾ നടത്തികൊണ്ടു  ട്രക്കിൽ വച്ചിരിക്കുന്ന പേപ്പർ തട്ടുകളിൽ നിന്നും ഒന്നെടുക്കുന്നു, തട്ടിലേക്ക് പെൺകുട്ടികൾ എന്തെല്ലാമോ ഭക്ഷണങ്ങൾ വെച്ചുകൊടുക്കുന്നു, തുടർന്ന് ജോലിക്കാർ തന്നെ നിരയായി വെച്ചിരിക്കുന്ന പല നിറത്തിലുള്ള സാസ് കുപ്പികളിൽനിന്നും  സാസുകൾ അവരുടെ തട്ടിലുള്ള ഭക്ഷണത്തിന്റെ മുകളിൽ വട്ടത്തിൽ ഒഴിക്കുന്നു എന്നിട്ടു തട്ടുകളും കയ്യിൽത്താങ്ങി പണിസ്ഥലത്തേക്കു മടങ്ങുന്നു.   
പാവം  മെക്സിക്കൻ പണിക്കാരുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെആയിരുന്നു!   ഇതൊരു കൊറോണക്കാലമല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാനും സഞ്ചരിക്കുന്ന മെക്സിക്കൻ ഹോട്ടലിൽ നിന്നും എന്തെങ്കിലും വാങ്ങി രുചിച്ചുകൊണ്ട്  മെക്സിക്കോക്കാരുടെ സന്തോഷത്തിൽ പങ്കു ചേർന്നേനെ!  
എല്ലാ മെക്സിക്കോക്കാരും പണിസ്ഥലത്തിലേക്കു പോയതിനു ശേഷം അതിലൊരു മെക്സിക്കൻ പെൺകുട്ടി  അവരുടെ സഞ്ചരിക്കുന്ന ഹോട്ടലിന്റെ തട്ടുകൾ കടലാസുപയോഗിച്ചു വൃത്തിയായി തുടച്ചു,  തുടച്ച കടലാസെല്ലാം ട്രക്കിന്റെ ഒരു വശത്തുള്ള ഒരു അടപ്പു തുറന്നു ഒരു പൊത്തിൽ നിക്ഷേപിച്ചു.  ഘട്ടത്തിൽ, സുന്ദരി മെക്സിക്കൻ പെൺകുട്ടി ഞാൻ അവളുടെ പ്രവർത്തി  നിരീക്ഷിക്കുന്നത്  മനസ്സിലാക്കി.   അവൾ എന്നെ നോക്കി ഒന്ന് സുന്ദരമായി മന്ദഹസിച്ചു.   ഞാൻ എന്റെ പേരുവിരൽ മന്ദഹസിച്ചുകൊണ്ടു ഉയർത്തിക്കാണിച്ചു  എന്റെ അഭിനന്ദനം അവളെ അറിയിച്ചു. അത്  അവളെ വളരെയധികം സന്തോഷിപ്പിച്ചെന്നു അവളുടെ പെട്ടെന്നുള്ള ചിരിയിൽനിന്നും വ്യക്തമായി.       
കാഴ്ച കണ്ടു നിന്നപ്പോൾ എന്റെ മനസ്സ് ഒരു നാൽപതു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ചു.   അന്ന് എനിക്ക് നെല്കൃഷിയുണ്ടായിരുന്നു.   നടിയൽ, കൊയ്തു തുടങ്ങിയ പണികൾ രാവിലെ മുതൽ വൈകുന്നേരം വരെയുണ്ടാവും.   ഇത്തരം വേളകളിൽ രാവിലെ പതിനൊന്നു പന്ത്രണ്ടു മണി സമയത്തും , അതേപോലെതന്നെ  വെകുന്നേരം മൂന്ന് നാല് മണി സമയത്തും  സ്ത്രീകൾ വലിയ കോട്ടകളിൽ പലതരം ഭക്ഷണങ്ങൾ വിൽപ്പനക്കായികൊണ്ടുവരും. ഭക്ഷണം കൊണ്ടുവരുന്ന സ്ത്രീകളെ വളരെ ദൂരത്തുവച്ചു തന്നെ കാണുന്ന  മാത്രയിൽതന്നെ  വയലുകളിൽ പലഭാഗത്തായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമായ കൃഷി  തൊഴിലാളികൾ ഇവർക്ക്  ചുറ്റും കുടും.  പലഹാരങ്ങൾ വാങ്ങി ഭക്ഷിക്കലും, നാട്ടുവർത്തമാനവും എല്ലാം അവിടെ നടക്കും.  ഇവർ ഇതുകൂടാതെ ചെറിയ തർക്കങ്ങളും  ഇടക്ക് നടക്കും - അതായതു ചില പറ്റുകാരുടെ കണക്കുകളെക്കുറിച്ചുള്ള സംസാരങ്ങളാണവ.   അപൂർവം സന്ദർഭങ്ങളിൽ പറ്റു കണക്കിനെച്ചൊല്ലി വാക്തർക്കങ്ങളും നടക്കാറുണ്ടായിരുന്നു! 
പാട വരമ്പുകളിൽ വിൽപ്പനക്ക് കൊണ്ടുവന്നിരുന്ന പലഹാരങ്ങളെപ്പറ്റിയാണ് ഇനിപ്പറയുവാനുള്ളത്.   ധാരാളം  സന്നർഭങ്ങളിൽ വയൽ വരമ്പിലെ വില്പനക്കാരികളിൽ നിന്നും ചിരട്ടപ്പുട്ട്, നുൽപ്പുട്ട്, ഊത്തപ്പം എന്നിവ ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട്.   ഇത്രയും രുചികരമായ ഭക്ഷണം ഏറ്റവും മുന്ത്യതരം ഹോട്ടലുകളിൽ നിന്ന് പോലും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല!
ഇപ്പോൾ എന്നെ അദ്ഭുതപ്പെത്തുന്നത് ഇപ്പോഴത്തെ കാഴ്ചയില്നിന്നും ഞാൻ മനസ്സിലാക്കിയ ഒരു ലോകസത്യമാണ്.   അതായതു, ലോകത്തെല്ലായിടത്തും - അല്പസ്വല്പം വ്യത്യാസങ്ങളുണ്ടായിരിക്കുമെങ്കിലും- സാധാരണക്കാരന്റെ, മുഖ്യധാരാ 'വെള്ളക്കോളർ' ധാരി നിസ്സാരനെന്നു കണക്കാക്കുന്നവൻറെ ജീവിത രീതികൾ ഒന്നുതന്നെയ്യാണ്!