ഒരു കോവിഡ്
കാലകാഴ്ച
അതൊരു കോവിഡ്
കാല പ്രഭാതം. കംപ്യൂട്ടറിനു
മുന്നിലിരുന്നുകൊണ്ടു
അടുത്തമാസം നാട്ടിലെത്തുമ്പോൾ കാണിക്കേണ്ട ഈ പാസ് ഓൺലൈൻആയി
തയ്യാറാക്കുകയായിരുന്നു
ഞാൻ. എന്റെ
ഇടതുവശത്തെ വലിയ ചില്ലു ജാലകത്തിലൂടെ വീടിനു മുൻവശത്തെ കമ്മ്യൂണിറ്റി റോഡും വരിവാരിയായുള്ള നാലഞ്ചു
വീടുകളുടെ മുൻവശവും വൃത്തിയായി കാണാം. ഇടയ്ക്കു
വേഗത്തിൽപ്പോ
കുന്ന ഒന്നോരണ്ടോ കാറുകളും വലിയ മുഴക്കത്തോടെ പോകുന്ന ട്രക്കുകളും ഒഴിച്ചാൽ വേറെ ഗതാഗതമൊന്നുമില്ല.
ഞാൻ
നോക്കിയിരിക്കെ, പിൻഭാഗം ചരക്കു കയറ്റാവുന്ന മൂന്ന്
വലിയ ട്രാക്കുകൾ എനിക്ക് തൊട്ടു എതിർവശത്തെ വീടിന് മുൻവശം വന്നു നിന്നു. ഈ
ട്രക്കുകൾ കണ്ടതും എനിക്ക് മനസ്സിലാസായി അവ വീട്
പണി
നടത്തുന്ന മെക്സിക്കോമ്മാരുടെതാണെന്നു.
ഇത്തരം പണിക്കരുടെ ട്രക്കുകളിൽ
ഏണികൾ, പവർ ഹാമറുകൾ, ഷോവലുകൾ, താർപ്പായകള്, വീൽ ബാരോകൾ എന്നീ വലിയ ഉപകാരങ്ങൾ മുതൽ ചെറിയ
ഉപകരണങ്ങൾ വരെയുണ്ടാവും.
ട്രക്കുകൾ
നിന്നയുടൻ അവയിൽനിന്നും ആറോ ഏഴോ ദൃഢഗാത്രരായ മെക്സിക്കോക്കാർ ചാടി ഇറങ്ങി. പുറത്തിറങ്ങിയപാടെ
അവർ ട്രക്കിനുള്ളിൽ നിന്നും അവരുടെ മെക്സിക്കൻ തൊപ്പികൽ ധരിച്ചുകൊണ്ട് ആ വീടിനെനോക്കി നടത്തം
തുടങ്ങി.
അല്പനേരം
കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് ആ വീടിന്റെ മുപ്പതടിയിലധികം
ഉയരമുള്ള നിലയിലേക്ക് വലിയ ഏണികൾ ചാരി വച്ചിരിക്കുന്നതാണ്. ഈ
വന്നവരെല്ലാം പുരയുടെ ഏറ്റവും മുകളിൽനിന്നും പുരയിൽ ആണി അടിച്ചുറപ്പിച്ചിരിക്കുന്ന
'ഷിംഗിൾസ്' (നമ്മുടെ പഴയ ചില്ലോടുപോലെ തോന്നിക്കുന്ന ഒരുതരം ഫൈബർ ഷീറ്റുകൾ) ഇളക്കി മാറ്റുകയായിരുന്നു. ഇരുമ്പു കൊണ്ടുണ്ടാക്കിയ
മരം കൊണ്ടുള്ള നീളൻ പിടിയുള്ള ഒരുപകാരണമാണ് ഈ ഷിംഗിളുകൾ
ഇളക്കിയെടുക്കാൻ
അവർ ഉപയോഗിച്ചിരുന്നത്.
മെക്സിക്കോക്കാർ
പാവങ്ങളാണ്. അവർ
അദ്ധ്വാനശീലരും ഒന്നാംതരം
ജോലിക്കാരുമാണ്. ഒരു
പണി അവർ ചെയ്യാം എന്നേറ്റാൽ, ആപണി ഏറ്റവും ഭംഗിയായിത്തന്നെ അവർ ചെയ്തു തീർക്കും.
ഞാൻ
ഇടയ്ക്കിടയ്ക്ക് ഇവരുടെ പണി ശ്രദ്ധിച്ചിരുന്നു. അത്തരമൊരു
സന്നർഭത്തിലാണ് ഒരു രസകരമായ കാഴ്ച ഞാൻ കാണുന്നത്. നാല്
വശവും മറച്ച ഒരു ട്രക്ക് വന്നു നിന്നു. രണ്ടു മെക്സിക്കൻ
പെൺകുട്ടികൾ ഇറങ്ങി വരികയായും വളരെ വേഗം തന്നെ ഈ ട്രക്കിനെ മൂന്ന്
വശവും തുറന്നു ഒരു ചെറിയ ഹോട്ടലായി മാറ്റുകയും ചെയ്തു! അപ്പോഴാണ്
എനിക്ക് മനസ്സിലായത് ആ ട്രക്ക് മെക്സിക്കൻ
ജോലിക്കാർക്ക് അവരുടെ നാടൻ ഭക്ഷണം വിൽക്കുന്ന സഞ്ചരിക്കുന്ന 'മെക്സിക്കൻ ഭോജനശാലയാണ്' എന്ന്. ഇവിടുത്തെ
മെക്സിക്കൻ ഹോട്ടലുകളിൽതന്നെ ഭക്ഷണത്തിനു
സാമാന്യം നല്ല വിലയാണ് - മറ്റു ഹോട്ടലുകളിലെ വില നിലവാരം പറയുകയും വേണ്ട !
ആ
പാവം മെക്സിക്കൻ
പണിക്കാരുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെആയിരുന്നു! ഇതൊരു
കൊറോണക്കാലമല്ലായിരുന്നെങ്കിൽ
തീർച്ചയായും ഞാനും ഈ സഞ്ചരിക്കുന്ന മെക്സിക്കൻ
ഹോട്ടലിൽ നിന്നും എന്തെങ്കിലും വാങ്ങി രുചിച്ചുകൊണ്ട് ആ
മെക്സിക്കോക്കാരുടെ സന്തോഷത്തിൽ പങ്കു ചേർന്നേനെ!
എല്ലാ
മെക്സിക്കോക്കാരും പണിസ്ഥലത്തിലേക്കു പോയതിനു ശേഷം അതിലൊരു മെക്സിക്കൻ പെൺകുട്ടി അവരുടെ
സഞ്ചരിക്കുന്ന ഹോട്ടലിന്റെ തട്ടുകൾ കടലാസുപയോഗിച്ചു വൃത്തിയായി തുടച്ചു, ആ
തുടച്ച കടലാസെല്ലാം ഈ ട്രക്കിന്റെ ഒരു
വശത്തുള്ള ഒരു അടപ്പു തുറന്നു ഒരു പൊത്തിൽ നിക്ഷേപിച്ചു. ഈ
ഘട്ടത്തിൽ, ആ സുന്ദരി മെക്സിക്കൻ
പെൺകുട്ടി ഞാൻ അവളുടെ പ്രവർത്തി നിരീക്ഷിക്കുന്നത് മനസ്സിലാക്കി. അവൾ
എന്നെ നോക്കി ഒന്ന് സുന്ദരമായി മന്ദഹസിച്ചു. ഞാൻ
എന്റെ പേരുവിരൽ മന്ദഹസിച്ചുകൊണ്ടു ഉയർത്തിക്കാണിച്ചു എന്റെ
അഭിനന്ദനം അവളെ അറിയിച്ചു. അത് അവളെ
വളരെയധികം സന്തോഷിപ്പിച്ചെന്നു അവളുടെ പെട്ടെന്നുള്ള ചിരിയിൽനിന്നും വ്യക്തമായി.
ഈ
കാഴ്ച കണ്ടു നിന്നപ്പോൾ എന്റെ മനസ്സ് ഒരു നാൽപതു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ചു. അന്ന്
എനിക്ക് നെല്കൃഷിയുണ്ടായിരുന്നു. നടിയൽ,
കൊയ്തു തുടങ്ങിയ പണികൾ രാവിലെ മുതൽ വൈകുന്നേരം വരെയുണ്ടാവും. ഇത്തരം
വേളകളിൽ രാവിലെ പതിനൊന്നു പന്ത്രണ്ടു മണി സമയത്തും , അതേപോലെതന്നെ വെകുന്നേരം
മൂന്ന് നാല് മണി സമയത്തും സ്ത്രീകൾ
വലിയ കോട്ടകളിൽ പലതരം ഭക്ഷണങ്ങൾ വിൽപ്പനക്കായികൊണ്ടുവരും. ഈ ഭക്ഷണം കൊണ്ടുവരുന്ന
സ്ത്രീകളെ വളരെ ദൂരത്തുവച്ചു തന്നെ കാണുന്ന മാത്രയിൽതന്നെ വയലുകളിൽ
പലഭാഗത്തായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമായ കൃഷി തൊഴിലാളികൾ
ഇവർക്ക് ചുറ്റും
കുടും. പലഹാരങ്ങൾ
വാങ്ങി ഭക്ഷിക്കലും, നാട്ടുവർത്തമാനവും എല്ലാം അവിടെ നടക്കും. ഇവർ
ഇതുകൂടാതെ ചെറിയ തർക്കങ്ങളും ഇടക്ക്
നടക്കും - അതായതു ചില പറ്റുകാരുടെ കണക്കുകളെക്കുറിച്ചുള്ള സംസാരങ്ങളാണവ. അപൂർവം
സന്ദർഭങ്ങളിൽ പറ്റു കണക്കിനെച്ചൊല്ലി വാക്തർക്കങ്ങളും നടക്കാറുണ്ടായിരുന്നു!
പാട
വരമ്പുകളിൽ വിൽപ്പനക്ക് കൊണ്ടുവന്നിരുന്ന പലഹാരങ്ങളെപ്പറ്റിയാണ് ഇനിപ്പറയുവാനുള്ളത്. ധാരാളം സന്നർഭങ്ങളിൽ
ഈ വയൽ വരമ്പിലെ വില്പനക്കാരികളിൽ നിന്നും ചിരട്ടപ്പുട്ട്, നുൽപ്പുട്ട്, ഊത്തപ്പം എന്നിവ ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട്. ഇത്രയും
രുചികരമായ ഭക്ഷണം ഏറ്റവും മുന്ത്യതരം ഹോട്ടലുകളിൽ നിന്ന് പോലും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല!
ഇപ്പോൾ
എന്നെ അദ്ഭുതപ്പെത്തുന്നത് ഇപ്പോഴത്തെ ഈ കാഴ്ചയില്നിന്നും ഞാൻ മനസ്സിലാക്കിയ
ഒരു ലോകസത്യമാണ്. അതായതു,
ലോകത്തെല്ലായിടത്തും
- അല്പസ്വല്പം വ്യത്യാസങ്ങളുണ്ടായിരിക്കുമെങ്കിലും-
സാധാരണക്കാരന്റെ, മുഖ്യധാരാ 'വെള്ളക്കോളർ' ധാരി നിസ്സാരനെന്നു കണക്കാക്കുന്നവൻറെ ജീവിത രീതികൾ ഒന്നുതന്നെയ്യാണ്!
Good blog Dileepan anna. You are giving us youngsters very good suggestions. Keep it up.
ReplyDeleteGouri Sankar, PalakkadWalks
Very good comparison about India and USA.
ReplyDelete