വാളൻപുളി!
തിരിഞ്ഞു
നോക്കിയപ്പോൾ ആരെയും കണ്ടില്ല. അപ്പോൾ,
ഒരു റാക്കിൽ തോണ്ടുകളയാതെ അടുക്കിവച്ചിരുന്ന
വാളൻപുളി പാക്കറ്റുകൾ 'എന്നെ നോക്കി ചിരിക്കുന്നതായി തോന്നി'!
അമേരിക്കയിൽ
വാളൻപുളിയോ?! ഞാൻ വിലനോക്കി. ഒരു
പൗണ്ടിന് -0 .454 ഗ്രാമിന് ഡോളർ 2 .49 . ( ഉദ്ദേശം
രൂപ 195 ) അതായതു
കിലോയ്ക്ക് രൂപ 385 .00 മാത്രം!
പെട്ടെന്നാണ്
നാട്ടിൽ എന്റെ പറമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വാളൻപുളി മുത്തശ്ശൻ ഓർമയിൽ
വന്നത്. എന്റെ
കുട്ടിക്കാലത്തൊക്കെ ഈ വാളൻപുളി കരാറെടുക്കാൻ
ആൾക്കാർ മത്സരിക്കുമായിരുന്നു. എന്നാൽ കുറെ വർഷങ്ങൾആയി ഒരൊറ്റ പുളി കരാറുകാർ പോലും
വരാറില്ല. അങ്ങിനെ
ഇരിക്കെയാണ് നാട്ടിലെ പുളിയും മാങ്ങയും കരാറിന് വാങ്ങുന്ന സെയ്താലിയെകണ്ടത്.
"എന്താ
സെയ്താലിയേ ഇപ്പോൾ പുളി കരാറെടുക്കാനൊന്നും കാണുന്നില്ലൊ ?"
"ഞമ്മളിപ്പോ
പുളി കരാറെടുപ്പൊക്കെ നിറുത്തി. ങ്ങളുടെ
പുളി പറിക്കണെങ്കില് ചുരുങ്ങിയത് നാല് തൊട്ടിക്കാര്, പെറുക്കാന് നാലു പെണ്ണുങ്ങളും വേണം. നാല്
തൊട്ടികാര്ക്ക്യ രൂപ എണ്ണൂറുവച്ചു രൂപ മുവ്വായിരത്തി ഇരുനൂറു , നാല്
പെണ്ണിന് നാണൂര് രൂപവച്ചു ആയിരത്തി അറന്നുറ് രൂപ. വട്ടച്ചിലവു കടത്തുകൂലി ഒക്കെ ചേർത്തിയാൽ
ആകെ ചെലവ് രൂപ ആറായിരം കടക്കും . ഈ കൂലിയും ചിലവും
ഒക്കെക്കഴിഞ്ഞ ഒട്ടും മൊതലാവില്ല."
"ഓഹോ.
അപ്പോൾ എന്ത് ചെയ്യാം ?"
"ഞാൻ
ഒരു കാര്യം പറയട്ടെ. ഇപ്പ
പുളിക്കാവശ്യക്കാരില്ല
എന്നാൽ പുളിവിറകിനൊക്കെ
നല്ല വിലയാ . ങ്ങള് ആ മരം കൊടുക്കുവോ?
ഞമ്മള് ആളെക്കൊണ്ടുവരാം."
"എന്റെ
സൈതാലിയെ എന്താ ഈപ്പറയണെ ? ഇത്ര വലിയ നല്ല പുളിയെ മുറിക്കയേ?"
"ഇപ്പൊ
നാട്ടിലെവിടെയാ പുളിമരം ? ഒക്കെ മുറിഞ്ഞു പോയില്ലേ ?"
"എന്നാലും."
"ഒരു
എന്നാലുമില്ല. ങ്ങള് സരിന്നു പറയിൻ, നാളെ ഞാൻ ആളെക്കൊണ്ടുവരാം."
കൂടുതലൊന്നും
പറയാതെ സെയ്താലി തന്റെ പുകകക്കുന്ന, ഒരു അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന അദ്ദേഹത്തിന്റെ TVS 50
യിൽ
ഇഴഞ്ഞുനീങ്ങി.
ഞാൻ
സെയ്താലിയെ വിളിച്ചതുമില്ല പുളിമരം മുറിച്ചു വിറ്റതുമില്ല.ഇപ്പോഴും എല്ലാ
വർഷവും എന്റെ വാളൻപുളിമരം കൺ കുളിർക്കെ
പുഷ്പ്പിക്കുകയും
അവ 'വാളിന്റെ
' രുപത്തിൽ ധാരാളം വാളൻ പുളികളായി മാറുകയും ചെയ്യുന്നു. ആരും
പുളി കരാറെടുക്കുന്നില്ല. പഴുത്തു വീഴുന്ന വാളൻ പുളികൾ ഞങ്ങൾ പെറുക്കിഎടുക്കുന്നു.
ഞാൻ
ചെറിയ ഒരു മനക്കണക്ക് ചെയ്തുനോക്കി. അമേരിക്കയിലെ
ഈ ഇന്ത്യ സ്റ്റോറിന് എന്റെ
പുളി മുത്തശ്ശനിലെ പുളി മാത്രം കയറ്റി അയച്ചാൽ അതു പതിനായിരങ്ങളുടേതായിരിക്കും!
സ്റ്റോർഇന്റെ
പർചെസ് ഡിപ്പാർട്മെന്റിൽ ഒന്ന്ന്വേഷിച്ചാലോ?
ഞാൻ
ഉടൻ തിരിഞ്ഞു
നടന്നു!
No comments:
Post a Comment