ചില്ലറ
അമേരിക്കയിൽ സൂപ്പർമാർക്കറ്റുകളിൽ ചെന്നാൽ സാധനങ്ങളുടെ വിലപ്പട്ടികകൾ എല്ലാംതന്നെ കാണപ്പെടുന്നത് ഒരു 0.99 എന്ന ഭിന്ന സംഘ്യയുമായിട്ടായിരിക്കും. അതായത്, $ 3 - 99 , $ 8 - 99 എന്നിങ്ങനെ. എന്നാൽ നാട്ടിൽ ഭിന്ന സംഘ്യയായ നയാപൈസയെ നമ്മൾ മുഴുവനായും മറന്ന മട്ടാണ്. എല്ലാ വിലകളും യാതൊരു ഭിന്നിപ്പുകളുമില്ലാതെ ഒറ്റ സംഘ്യയിൽ തന്നെ - ഒരു രൂപ മുതൽ ലക്ഷങ്ങൾ വരെ ! ഇപ്രകാരമുള്ള വില പട്ടികകൾ വാങ്ങുന്ന ആളുടെ മനസ്സിൽ ആകെ തുകയുടെ വലിപ്പം കുറച്ചു കാണിക്കുമെന്നതാണത്രേ ഇതിന്റെ പിന്നെലെ യുക്തി! നാട്ടിൽ 'ബാറ്റായും' ഈ തന്ത്രം പ്രയോഗിക്കുന്നതായികാണുന്നു!
ഇത്തരത്തിൽ
വില അടയാളപ്പെടുത്തിയ ഒരു സാധനം വാങ്ങിയ ശേഷം വ്യക്തികൾ ബില്ല് ചെയ്യുന്നതോ /ഓട്ടോമാറ്റിക് ബില്ലിംഗ് കൗണ്ടറിലൂടെയോ പുറത്തുവരുമ്പോൾ കൃത്യമായ ബാക്കി നിങ്ങളുടെ കൈകളിൽ എത്തിയിരിക്കും!
നിങ്ങൾക്ക്
ലഭിക്കേണ്ടതു ഒരു സെൻറ് മാത്രമാണെങ്കിലും അത് ലഭിക്കേണ്ടത് നിങളുടെ അവകാശമാണെന്ന് വാങ്ങുന്ന ആളും, അത് മടക്കി നൽകേണ്ടത് തന്റെ കടമയാണെന്ന് വ്യാപാരസ്ഥാപനവും വിശ്വസിക്കുന്നു . അതുകൊണ്ടുതന്നെ ഒരു $ 100 ഇന്റെ നോട്ട് $1 -99 എന്ന് വിലയിട്ടിരിക്കുന്ന ഒരു സാധനം വാങ്ങുമ്പോൾ ധൈര്യമായിനൽകാം. ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ നിങളെ നീരസത്തോടെ നോക്കുകയോ ചില്ലറയില്ലെന്നുപറഞ്ഞു കൈ കലർത്തുകയോ ഇല്ല.
ഇവർ ഇതെങ്ങിനെ പ്രാവർത്തികമാക്കുന്നു ? റോക്കറ്റിൽ ചന്ദ്രനെനോക്കി നീങ്ങുന്ന നമുക്ക് എന്തുകൊണ്ട് ഈ 'ചില്ലറ ക്ഷാമം'
പരിഹരിക്കാനാവുന്നില്ല?
നാട്ടിൽ
ഈ ചല്ലറക്ഷാമം എന്നെ പലപ്പോഴും കഷ്ടത്തിലാക്കാറുണ്ട്. ബസ്സിൽ ഏഴു രുപക്കുള്ള ടിക്കറ്റെടുക്കാൻ പത്തു രൂപ നോട്ടുകൊടുത്താൽ ഉടൻ വരുന്നു ക്കണ്ടുക്ടറുടെ സൂക്ക്ഷിച്ചുള്ള ഒരു നോട്ടവും ഉത്തരവും:
"മൂന്ന് രൂപ ചില്ലറയില്ലലോ. രണ്ടു രൂപ തരൂ, അഞ്ചു രൂപ മടക്കിത്തരാം".
കയ്യിൽ ആ രണ്ടു രൂപയും
ഉണ്ടവില്ല. ഉണ്ടെങ്കിൽ ആ രണ്ടു രൂപ
കൊടുത്തു അഞ്ചു രൂപ മടക്കി വാങ്ങും. ഈ ചെറിയ സംഘ്യ
ഉപയോഗിച്ചുള്ള കണക്കുകൾ എനിക്ക് മനസ്സിലാകും എന്നാൽ സംഘ്യകൾ വലുതായാൽ ഈ കണക്കുകൂട്ടൽ എന്നെ
തോൽപിക്കും. ഉദാഹരണത്തിന് ഞാൻ മുന്നൂറ്റി എഴുപതു രൂപയ്ക്കു ഒരു സാധനം വാങ്ങിയിട്ട് രണ്ടായിരും രൂപയുടെ ഒരു നോട്ടു കൊടുക്കുന്നു. സാധനം തരുന്നയാൾ പറയുന്നു:
"ആയിരത്തി
അറനൂറ്റിമുപ്പതു രൂപ ഞാൻ അങ്ങോട്ട് തരണം. ഒരു ഇരുപതു രുപ തരൂ , ആയിരത്തി അറനൂറ്റിഅമ്പതു രൂപ ഞാൻ അങ്ങോട്ട് തരാം."
ഇതൊന്നു
കണക്കാക്കാൻ എനിക്ക് പേനയും, കടലാസും കാൽക്കുലേറ്ററും വേണ്ടിവന്നു. അവസാനമായി ഞാൻ കണക്കാക്കിയത് ശരിയാണോ എന്ന് ഭാര്യയോട് ചോദിച്ചപ്പോൾ, വനിതാരത്നത്തിന്റെ ഭാഗത്തുനിന്നും പരിഹാസത്തോടുകൂട്ടിയ ഒരു നോട്ടവും സഹിക്കേണ്ടിവന്നു !
അത്തരം
സന്ദർഭങ്ങളിൽ ബാക്കി തരുന്ന സംഘ്യ എണ്ണി നോക്കുന്നതുപോലെ ഭാവിച്ചു തരുന്നത് വാങ്ങി പോക്കറ്റിലിടും! മറ്റുള്ളവരോട് എന്റെ കഴിവിലായ്മയെ പരസ്യപ്പെടുത്തുന്നതിലും ഭേദം ഒരു ചെറിയ നഷ്ട്ടം ഉണ്ടാവുന്നുവെങ്കിൽ അത് സഹിക്കുന്നതല്ലേ?
No comments:
Post a Comment