Tuesday, April 13, 2021

അമേരിക്കയിലെ കൃഷിപ്പണി


                                                     അമേരിക്കയിലെ  കൃഷിപ്പണി

ഞാൻ  ഇവിടെ എത്തിയത്  മഞ്ഞുകാലത്താണ്.    ഉറയുന്ന  തണുപ്പത്തു മരങ്ങളിലൊന്നും ഇലകൾകൂടിയില്ല.     എന്നുമാത്രമല്ല   പുല്ലുപോലും തണുപ്പത്തു കരിഞ്ഞു   കിടക്കു ന്ന  കാലം.     നാലുമാസം  കൊണ്ട്  എനിക്ക് കൃഷിപ്പണി പാടെ  മറന്നുപോയി!
എന്നാൽ  മാർച്ചു മാസം  വരികയും  സൂര്യൻ  പ്രത്യക്ഷപ്പെടുകയും  ചെയ്തതോടെ പ്രകൃതിയിൽ  മാത്രമല്ല  എന്റെ   മനസ്സിലും പ്രതീക്ഷയുടെ  നാമ്പുകൾ കിളിർത്തുതുടങ്ങി.    നട്ടുവളർത്തിയിരിക്കുന്ന  പുല്ലു  നിൽക്കുന്ന ഭാഗമൊഴികെയുള്ള  ഭാഗമെല്ലാം  കിളച്ചുമറിച്ചു  പുല്ലെടുത്തു.    മകളെയും കൂട്ടി ഹോം  ഡിപ്പോവിലേക്കു  പോയി  മരപ്പലകകൾ  കൊണ്ടുണ്ടാക്കിയ  raised beds  (മണ്ണ് നിറക്കാവുന്ന പെട്ടികൾ), മണ്ണും, ചാണകപ്പൊടിയും  നല്ല വില കൊടുത്തു (കഷ്ടം തന്നെ!) വാങ്ങിക്കൊണ്ടു വന്നു.    ആദ്യമേതന്നെ  കിളച്ചു  മറിച്ച  മണ്ണെല്ലാം  വാരി ഒരിടത്തു കൂട്ടിയ ശേഷം  അതിൽ  കുറെ  എടുത്തു  അതും  വാങ്ങിക്കൊണ്ടുവന്ന മണ്ണും ചാണകപ്പൊടിയും  കുടിക്കലർത്തി   പെട്ടികളിൽ നിറച്ചു.    മണ്ണെല്ലാം നിരപ്പാക്കി  പച്ചക്കറി  വിത്തുകളും  പൂച്ചെടി വിത്തുകളും  പാകി  വെള്ളം നനയ്ക്കുവാൻ  പൈപ്പ് തുറന്നപ്പോഴാണ്  തണുത്തുറഞ്ഞ വെള്ളം ;  ഹോസ് പൈപ്പ് ഹോസ് ട്രോളിയിൽ  ചേരുന്നിടത്തു  പൊട്ടി വെള്ളം ചോർന്നു പോകുന്നതുകണ്ടതു.
സമയത്താണ്  ഞാൻ  ഒരു  കാര്യം  ശ്രദ്ധിച്ചത്.    ചുമരിൽ  ഗേറ്റ്  വാൽവ്  കാണാം, ഗേറ്റ്  വാൽവിൽ  നിന്നും  പൈപ്പിലേക്കു  നേരിട്ടു  കണക്ഷൻ കൊടുക്കുന്നില്ല ഇടയ്ക്കു  വെള്ളം  ഇരച്ചു  വരുമ്പോൾ  കാറ്റ് പോകുന്നതിനുമുണ്ടൊരു  വാൽവ്.     വാൽവിലേക്കാണ്  പൈപ്പ്  ഘടിപ്പിക്കുന്നതു .     പൈപ്പിന്റെ  മറ്റേ  അറ്റം  പൈപ് ചുരുട്ടിവച്ചു  ഉരുട്ടിക്കൊണ്ടുപോകാവുന്ന  ഒരു  ട്രോളിയിൽ  ഘടിപ്പിക്കണം     ട്രോളിയിൽ  ഘടിപ്പിക്കുന്ന  കൊണേക്റ്ററിനു അടുത്തായിട്ടാണ്  പൈപ്പ് പൊട്ടിയിരിക്കുന്നത്.

ഇപ്രകാരം  ഘടിപ്പിക്കുന്ന-ഗേറ്റ്  വാൽവിൽ  നിന്നും  വരുന്ന - പൈപ്പിന്റെ രണ്ടറ്റത്തുമുള്ള  കണക്ടറുകൾ  മെഷീനിൽ  ഘടിപ്പിച്ചതാണു്.    അതുകൊടുത്തന്നെ  പൈപ്പിന്   എന്തെങ്കിലും  കേടുപറ്റിയാൽ  നേരെയാക്കാൻ പറ്റില്ല- മുഴുവൻ പൈപ്പും  മാറ്റണം.   


 പൊട്ടിയ  ഭാഗം  മുറിച്ചു കളഞ്ഞു  ഒരു  ഹോസ് കണ്ണെക്ടർ ഘടിപ്പിച്ചാൽ  സംഗതി  തീർന്നു.    നാട്ടിൽ  ഞാൻ  പറമ്പു  നനയ്ക്കുന്ന  പൈപ്പിൽ പൈപ്പിനെക്കാളും  കണ്ണെക്ടറുകളാണ്  എണ്ണത്തിൽ!
നാട്ടിൽ  ചീരമ്പക്കാവിലുള്ള  ശ്രീമാൻ  ശശിയുടെ  SP  ഹാർഡ്വെയർ  കടയിൽ പത്തു  രൂപക്ക്    കണക്റ്റർ  കിട്ടും.    ഇവിടെ  ആകെയുള്ളതു  ഒന്നോ  രണ്ടോ വലിയ  ഗംഭീരമായ  ഹാർഡ്വെയർ  സൂപ്പർമാർകെട്ടുകളാണ്.    അവിടേക്കു പോകണമെങ്കിൽ  കാറിൽത്തന്നെ ചെല്ലണം , പരസഹായം വേണം.    'ഹോ '. നാട്ടിൽ ഇന്ന്  ഗ്രാമപ്രദേശങ്ങളിൽപോലും  രണ്ടും  മൂന്നും  ഹാർഡ്വെയർ കടകളുണ്ട് . അവിടേക്കു  പോകുവാൻ  കാറുവേണ്ട,  പരസഹായം  വേണ്ട.  നടന്നു  പോകാം, വേണ്ടിവന്നാൽതന്നെ  ധാരാളം  ബസ്സുകളുണ്ട്.
വലിയ  കെട്ടുകാഴ്ചകളോടുകൂടിത്തന്നെ  "ഹോം ഡിപ്പോവിൽ"  ചെന്നിറങ്ങി.    ഹോം ഡിപ്പോവിലെ  സെൽസ്മാൻമാരോട്  സംസാരിക്കുന്നതുതന്നെ  ഒരനുഭവമാണ്. ഉപകരണങ്ങളെപ്പറ്റിറ്റിയും  മെഷീനുകളെപ്പറ്റിയുമുള്ള  അവരുടെ  അറിവ്  അദ്ഭുതകരണമാണ്.    ഞാൻ  കയ്യിൽ  കരുതിയിരുന്ന  ഹോസ് കണ്ണെക്ടർ  കാണിച്ചു അതോപോലൊരെണ്ണം  വേണമെന്ന്  ഞാൻ  ഒരു  സെയിൽസ്മാനോട്  ആവശ്യപ്പെട്ടു. അയാളത്  വാങ്ങിയിട്ട്  തിരിച്ചും  മറിച്ചും നോക്കിയിട്ടു   പറഞ്ഞു :
"
സോറി.    ഇത് തനിയെ കിട്ടില്ല.    ഇത്  പൈപ്പും  ചേർന്ന്  വരുന്നതാണ്. അതുകോണ്ടു  നിങ്ങൾ  പൈപ്പും  ചേർത്ത്  ഒരു  സെറ്റ് ആയി  തന്നെ  വാങ്ങണം".
 ഉത്തരം  ഞാൻ  പ്രതീക്ഷിച്ചാണ് .     അതുകൊണ്ടുതന്നെ  ഞാൻ  ശ്രീമാൻ ശശിയുടെ  കടയിൽ  നിന്നും  പലതവണ  വാങ്ങിയിട്ടുള്ള  ഹോസ്  കാണേറ്റർയുടെ ഫോട്ടോ - മൊബൈൽ  ഫോണിൽ  കരുതിയത്  -അയാളെക്കാണിച്ചു അതുപോലൊരെണ്ണം ആവശ്യപ്പെട്ടു .   ഫോട്ടോ  കണ്ട    സെയിൽസ്മാൻ  ഒരു നെടുവീർപ്പോടെ  പറഞ്ഞു :
"
ഓഹോ !  ഇതൊക്കെ  ഇന്ന്  ആര്വാങ്ങുന്നു ?      ഹോസ് കണ്ണെക്ടറിൽ  പൈപ്പ് കയറ്റണമെങ്കിൽ  പൈപ്പ്  ചൂടാക്കണം.    അതൊക്കെ  പ്രയാസമുള്ള  പണികളല്ലേ? ഇത്  സെറ്റ്  ആയി  മാറ്റുന്നതല്ലേ  നല്ലതു"?
ഞാൻ  പിന്മാറാനുള്ള  ലക്ഷണമില്ലെന്നു  മനസ്സിലാക്കിയ  അയാൾ തുടർന്നു :
"
നിങ്ങൾ  കാണിച്ച  കണ്ണെക്ടർ  ഇവിടെ  സ്റ്റോക്ക്  ഉണ്ട്.    അതിനു $5  വിലയാവും. എന്നാൽ  ഫുൾ  സെറ്റിനു $25  മാത്രമേ  ആവുകയുള്ളൂ !    അതല്ലേ നല്ലതു ?    പകുതി നേരെയാക്കുന്നതിലും  ഭേദം  സെറ്റായി  മാറ്റുന്നതാണ് നല്ലതു."   (എന്തൊരു വിശാല മനസ്കത!    എന്ത്  സുന്ദരമായ  കോര്പറേറ്റ്  ചാരുത!)    കോര്പറേറ്  ചാരുതക്കു എന്നെ  വീഴ്ത്തുവാൻ  സാധിക്കാത്തതുകൊൺടു  ഞാൻ  ഏതാണ് തിരഞ്ഞെടുത്തത്  എന്ന്   വായനക്കാർക്കു   ഊഹിക്കാവുന്നതേയുള്ളു  !
$5 നു  പൈപ്പ് നേരെയാക്കിക്കഴിഞ്ഞു,    തകൃതിയായി നനയും തുടര്ന്നു കൊണ്ടിരിക്കുന്നു!
ഇവിടെ   കേടുവന്നതു  നേരെയാക്കുക  എന്ന  സമ്പ്രദായം തന്നെ  ഇല്ല.    എന്തെന്നാൽ,  കേടുവന്ന  ഒരുഭാഗം   മാറ്റി  പുതിയ   ഒന്നു  വാങ്ങി പണിക്കൂലിയും  ചേർത്തുനോക്കിയാൽ   ഉപകരണം  മുഴുവനുമായി വാങ്ങുന്നതായിയിരിക്കും   ലാഭകരം!    എന്തെന്നാൽ,  ഇവിടെ  ലൊട്ടു  ലൊടുക്ക് ജോലികൾക്കുകൂടി  മണികൂറിനു  കുറഞ്ഞത് $ 25 (ഉദ്ദേശം രൂപ 1700 കൊടുക്കേണ്ടിവരും!)

 

 

 

 

Top of Form