Saturday, April 3, 2021

നടപ്പാത നിർമാണവും റോക്കറ്റ് സയന്സും

 

നടപ്പാത നിർമാണവും റോക്കറ്റ് സയന്സും

പാലക്കാട്ടു ഇംഗ്ലീഷ് ചർച് മുതൽ മിഷൻ സ്കൂൾ വരെയുള്ള റോഡിൽ  ഓടയ്ക്കു മുകളിലൂടെയുള്ള പുതിയതായി നിർമിച്ച നടപ്പാതയാണ് ഒരു ചിത്രം. ടൈല് പാകി സുന്ദരമായി നിർമിച്ചിരിക്കുന്നു.


എന്നാൽ, നടപ്പാത കാൽനടക്കാർക്ക് കാര്യമായ പ്രയോജനം ചെയ്യുന്നില്ല.   റോഡിൽ കുറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉണ്ട്.   അവർക്കുള്ള വഴി നിർമ്മിക്കാനായി നടപ്പാത പല സ്ഥലങ്ങളിലായി കുറുകെ മുറിച്ചു  വഴികൾ നിർമിക്കുകയും ചെയ്തിരിക്കുന്നു.  

ഇവിടെയാണ്  നടപ്പാത നിർമിച്ചവർക്കു തെറ്റ് പറ്റിയിരിക്കുന്നതു.   ഇത്തരം സ്ഥലങ്ങളിൽ നടപ്പാതയിൽ നിന്നും കുറുകെയുള്ള വഴിക്കു ഒരടിയിൽകുറയാതെയുള്ള താഴ്ചയുണ്ട്.  ഇത് ഇറങ്ങികയറുന്നതു വയസ്സായവർക്കും സ്ത്രീകൾക്കും   പ്രയാസകരമായ കാര്യം തന്നെയാണ്.  അഥവാ, ആരെങ്കിലും അശ്രദ്ധമായി  ഇതിലൂടെ നടന്നാൽ വീണു കാലോ നട്ടെല്ലോ മുറിയുമെന്നുള്ളത് തീർച്ച.

ഇനി അടുത്ത ഫോട്ടോ മറ്റു രാജ്യങ്ങളിൽ എങ്ങിനെയാണ് കാല്നടക്കാർക്കും വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും സൗകര്യമായി ഉപകാരപ്പെടുംവിധം  നടപ്പാത നിർമിച്ചിരിക്കുന്നത് എന്നതിന് ഒരുഉദാഹാരണം.  


നടപ്പാത നിർമാണം എന്നത് വികസിത രാജ്യങ്ങൾക്കു മാത്രമറിയാവുന്ന റോക്കറ്റ് സയൻസ് ഒന്നുമല്ലലോ?  എന്തുകൊണ്ട് ഇത്തരം ചെറിയ ചെറിയ നിർമാണപ്രവർത്തികളിൽകൂടി നമ്മുടെ എൻജിനീയര്മാര്ക്കും കരാറുകാർക്കും സ്വല്പം കൂടി പ്രയോഗിക ബുദ്ധി   ഉപയോഗിക്കാൻ പറ്റാതെ പോകുന്നത്?  നമ്മൾ മാറ്റി ചിന്തിക്കേണ്ട കാലം  കഴിഞ്ഞിരിക്കുന്നു !

No comments:

Post a Comment